ബാത്റൂം മാത്രം വൃത്തിയാക്കിയതുകൊണ്ട് കാര്യമുണ്ടോ? ബാത്‌റൂമിൽ വൃത്തിയാക്കേണ്ട സാധനങ്ങൾ വേറെയുമില്ലേ? പലരും ബാത്റൂം മനോഹരമായി വൃത്തിയാക്കാറുണ്ട്.
വീട്ടിൽ കൂടുതൽ വൃത്തിയുണ്ടാകേണ്ട സ്ഥലമാണ് ബാത്റൂം. നിരന്തരമായി ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ഇത് എപ്പോഴും വൃത്തിയാക്കേണ്ടതുണ്ട്. ബാത്റൂം വൃത്തിയായി കിടന്നാൽ മാത്രമേ അത് ഉപയോഗിക്കാനും തോന്നുകയുള്ളൂ. എന്നാൽ ബാത്റൂം മാത്രം വൃത്തിയാക്കിയതുകൊണ്ട് കാര്യമുണ്ടോ? ബാത്‌റൂമിൽ വൃത്തിയാക്കേണ്ട സാധനങ്ങൾ വേറെയുമില്ലേ? പലരും ബാത്റൂം മനോഹരമായി വൃത്തിയാക്കാറുണ്ട്. എന്നാൽ അവിടെ ഉപയോഗിക്കുന്ന ബക്കറ്റുകളും മഗ്ഗുകളും എത്ര വർഷം കഴിഞ്ഞാലും വൃത്തിയാക്കാറില്ല. ഉപയോഗിക്കുന്നത് വെള്ളമായതുകൊണ്ട് ബക്കറ്റിലും മഗ്ഗിലും അണുക്കളും അഴുക്കുമില്ലെന്ന് നിങ്ങൾ തെറ്റിദ്ധരിക്കരുത്. ബക്കറ്റും മഗ്ഗും നന്നായി വൃത്തിയാക്കാൻ ഇത്രയും മാത്രം ചെയ്താൽ മതി.
1. എപ്പോഴും ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ബക്കറ്റിലും മഗ്ഗിലും വെള്ളത്തിന്റെ കറകൾ ഉണ്ടാവാറുണ്ട്. ഇത് എളുപ്പത്തിൽ നീക്കം ചെയ്യാൻ ഇത്രയും മാത്രം നിങ്ങൾ ചെയ്താൽ മതി. കുറച്ച് ബേക്കിംഗ് സോഡ എടുത്തതിന് ശേഷം അതിലേക്ക് നാരങ്ങ നീര് ചേർക്കണം ശേഷം ഈ മിശ്രിതം ബക്കറ്റിൽ തേച്ച് പിടിപ്പിച്ച് നന്നായി ഉരച്ച് കഴുകണം. ഇത് കറകളെ പെട്ടെന്ന് നീക്കം ചെയ്യുന്നു.
2. വിനാഗിരി ഉപയോഗിച്ചും ബക്കറ്റ് വൃത്തിയാക്കാൻ സാധിക്കും. ആവശ്യത്തിനുള്ള വിനാഗിരി എടുത്തതിന് ശേഷം അതിലേക്ക് സ്പോഞ്ച് മുക്കിയെടുത്ത് ബക്കറ്റ് നന്നായി തേച്ചുകഴുകിയാൽ മതി. ശേഷം നല്ല വെള്ളത്തിൽ കഴുകിയെടുക്കണം. ഇങ്ങനെ ചെയ്യുമ്പോൾ മഗ്ഗും ബക്കറ്റും പുത്തനാവുകയും ചെയ്യുന്നു.
3. വീട്ടിൽ നാരങ്ങ ഉണ്ടെങ്കിൽ അത് ഉപയോഗിച്ചും എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. നാരങ്ങ പകുതി മുറിച്ചെടുത്ത് അതിലേക്ക് കുറച്ച് ഉപ്പ് വിതറിക്കൊടുക്കണം. ശേഷം നന്നായി ബക്കറ്റ് ഉരച്ചെടുക്കണം. 10 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം നല്ല വെള്ളത്തിൽ കഴുകിയെടുത്താൽ മതി.
കഴുകിയിട്ടും വസ്ത്രത്തിലെ കറ മാറിയില്ലേ? എങ്കിൽ ഇങ്ങനെ ചെയ്ത് നോക്കൂ
