പാചകം ചെയ്യുന്നതുകൊണ്ട് തന്നെ പാനിൽ ഭക്ഷണാവശിഷ്ടങ്ങളും അഴുക്കും കറയുമൊക്കെ ഉണ്ടാകുന്നു. എന്നാൽ മറ്റു പാത്രങ്ങൾ കഴുകുന്നതുപോലെ എളുപ്പത്തിൽ നോൺ സ്റ്റിക് പാൻ കഴുകാൻ സാധിക്കില്ല.
അടുക്കളയിൽ നോൺ സ്റ്റിക് പാൻ വന്നതോടെ പാചകം എളുപ്പമായിട്ടുണ്ട്. പാചകം ചെയ്യുന്നതുകൊണ്ട് തന്നെ പാനിൽ ഭക്ഷണാവശിഷ്ടങ്ങളും അഴുക്കും കറയുമൊക്കെ ഉണ്ടാകുന്നു. എന്നാൽ മറ്റു പാത്രങ്ങൾ കഴുകുന്നതുപോലെ എളുപ്പത്തിൽ നോൺ സ്റ്റിക് പാൻ കഴുകാൻ സാധിക്കില്ല. ശരിയായ രീതിയിൽ വൃത്തിയാക്കിയില്ലെങ്കിൽ ഇത് പെട്ടെന്ന് കേടായിപ്പോകും. നോൺ സ്റ്റിക് പാൻ വൃത്തിയാക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാണ്.
1.മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാം
ശരിയായ രീതിയിൽ ഉപയോഗിക്കുകയും വൃത്തിയാക്കുകയും ചെയ്താൽ മാത്രമേ നോൺ സ്റ്റിക് പാനുകൾ കേടുവരാതെ ഇരിക്കുകയുള്ളൂ. അതിനാൽ തന്നെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസരിച്ച് മാത്രമേ നോൺ സ്റ്റിക് പാൻ വൃത്തിയാക്കാൻ പാടുള്ളൂ.
2. കഴുകുമ്പോൾ ശ്രദ്ധിക്കാം
കഠിനമായ വസ്തുക്കൾ ഉപയോഗിച്ച് നോൺ സ്റ്റിക് പാൻ ഉരച്ച് കഴുകുന്നത് ഒഴിവാക്കണം. പാചകം ചെയ്യുമ്പോഴും അമിതമായ ചൂടിൽ വയ്ക്കരുത്. ഇത് പാൻ പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു. പാചകം ചെയ്തു കഴിഞ്ഞ് പാൻ നന്നായി തണുത്തതിന് ശേഷം ചെറുചൂട് വെള്ളവും സോപ്പും സ്‌പോഞ്ചും ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയാൽ മതി.
3. പറ്റിപ്പിടിച്ച കറ
നോൺ സ്റ്റിക് പാനിൽ പറ്റിയിരിക്കുന്ന കടുത്ത കറയെ നീക്കം ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനെ നീക്കം ചെയ്യാൻ ഒരിക്കലും കഠിനമായ വസ്തുക്കൾ ഉപയോഗിക്കരുത്. ഇത് പാൻ നശിച്ചുപോകാൻ കാരണമാകുന്നു. ചെറുചൂടുള്ള സോപ്പ് വെള്ളത്തിൽ കുറച്ച് നേരം പാൻ മുക്കിവയ്ക്കണം. ശേഷം മൃദുലമായ സ്പോഞ്ച് ഉപയോഗിച്ച് ഉരച്ച് കഴുകിയാൽ മതി.
