ഡിഷ്‌വാഷർ എത്രത്തോളം ഉപയോഗിക്കുന്നുണ്ടോ അത്രയും നന്നായി അത് വൃത്തിയാക്കുകയും ചെയ്യേണ്ടതുണ്ട്. ഡിഷ് വാഷർ കഴുകുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.  

ഡിഷ്‌വാഷർ വന്നതോടെ അടുക്കളയിൽ പാത്രങ്ങൾ കഴുകുന്ന ജോലി ഒരുപരിധിവരെ കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. ഇത് ജോലികൾ കൂടുതൽ എളുപ്പമാക്കി. എന്നാൽ ഡിഷ്‌വാഷർ എത്രത്തോളം ഉപയോഗിക്കുന്നുണ്ടോ അത്രയും നന്നായി അത് വൃത്തിയാക്കുകയും ചെയ്യേണ്ടതുണ്ട്. മാസത്തിൽ ഒരിക്കൽ ഡിഷ് വാഷർ നന്നായി കഴുകി വൃത്തിയാക്കേണ്ടതും അത്യാവശ്യമാണ്. ഡിഷ് വാഷർ കഴുകുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

1.ഫിൽറ്റർ വൃത്തിയാക്കാം

ഓരോ ഉപയോഗം കഴിയുമ്പോഴും ഡിഷ് വാഷറിന്റെ ഫിൽറ്റർ വൃത്തിയാക്കാൻ മറക്കരുത്. ഇതിൽ മാലിന്യങ്ങളും അണുക്കളും ഉണ്ടാവാൻ സാധ്യത കൂടുതലാണ്.

2. സ്ട്രെയിനർ പരിശോധിക്കാം

ഡിഷ് വാഷറിന്റെ ഡ്രെയിൻ സ്ട്രെയിനർ ഇടയ്ക്കിടെ പരിശോധിക്കാൻ മറക്കരുത്. ഇതിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുകയും പാത്രങ്ങൾ ശരിയായ രീതിയിൽ വൃത്തിയാവാതെയും ആകുന്നു. അതിനാൽ തന്നെ ഇടയ്ക്കിടെ ഇത് പരിശോധിക്കുന്നത് ഒരു ശീലമാക്കാം.

3. മാലിന്യങ്ങൾ നീക്കം ചെയ്യണം

ഭക്ഷണാവശിഷ്ടങ്ങൾ, മാലിന്യങ്ങൾ എന്നിവ ഡിഷ് വാഷറിൽ തങ്ങി നിന്നാൽ ഹോളുകൾ അടയുകയും ഡിഷ്‌വാഷർ ശരിയായ രീതിയിൽ പ്രവർത്തിക്കാതെയും ആകുന്നു. ബ്രഷ് ഉപയോഗിച്ച് എളുപ്പം ഇത് വൃത്തിയാക്കാൻ സാധിക്കും.

4. വൃത്തിയാക്കാം

റബ്ബർ സീൽ, പാത്രങ്ങൾ വയ്ക്കുന്ന ഹോൾഡർ, ഡിറ്റർജെന്റ് ഡിസ്പെൻസർ തുടങ്ങിയ ഡിഷ്‌വാഷറിന്റെ ഭാഗങ്ങൾ എല്ലാം വൃത്തിയാക്കാൻ ശ്രദ്ധിക്കണം. വിനാഗിരിയിൽ മുക്കിയെടുത്ത തുണി ഉപയോഗിച്ച് നന്നായി തുടച്ചെടുത്താൽ മതി.

5. ബട്ടണുകൾ

ഡിഷ് വാഷറിന്റെ ഡോറിലും മറ്റുമുള്ള ബട്ടണുകൾ നന്നായി തുടച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇതിൽ അഴുക്കും അണുക്കളും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഡിഷ് സോപ്പും വെള്ളവും ഉപയോഗിച്ച് ഇത് എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും.