കൂടുതൽ ഭംഗി കിട്ടാൻ വേണ്ടി മുറിക്കുള്ളിലും വീടിനുള്ളിലുമൊക്കെ നമ്മൾ ഇൻഡോർ പ്ലാന്റുകൾ വെക്കാറുണ്ട്. എന്നാൽ ഭംഗി കൂട്ടാൻ മാത്രമല്ല വേറെയും ഗുണങ്ങളുണ്ട് ഇൻഡോർ പ്ലാന്റുകൾക്ക്. പലതരത്തിലുള്ള ഇൻഡോർ പ്ലാന്റുകളിൽ പീസ് ലില്ലിക്ക് വളരെ ചെറിയ വെട്ടമാണ് ആവശ്യം
കൂടുതൽ ഭംഗി കിട്ടാൻ വേണ്ടി മുറിക്കുള്ളിലും വീടിനുള്ളിലുമൊക്കെ നമ്മൾ ഇൻഡോർ പ്ലാന്റുകൾ വെക്കാറുണ്ട്. എന്നാൽ ഭംഗി കൂട്ടാൻ മാത്രമല്ല വേറെയും ഗുണങ്ങളുണ്ട് ഇൻഡോർ പ്ലാന്റുകൾക്ക്. പലതരത്തിലുള്ള ഇൻഡോർ പ്ലാന്റുകളിൽ പീസ് ലില്ലിക്ക് വളരെ ചെറിയ വെട്ടമാണ് ആവശ്യം. എന്നാൽ മണി പ്ലാന്റിനോ, വലിയ രീതിയിലുള്ള വെളിച്ചം അത്യാവശ്യമാണ്. രണ്ട് ചെടികൾക്കും വ്യത്യസ്ത രീതികൾ ആണെങ്കിലും ഇരുവരും ഇൻഡോർ പ്ലാന്റുകളാണ്. പ്രത്യേക മണം നൽകുന്ന ചെടികളാണ് സ്പൈഡർ പ്ലാന്റ്, സ്നേക്ക് പ്ലാന്റ്, പീസ് ലില്ലിസ്, അരെക്ക പാംസ്, ഓർക്കിഡ്, ആന്തുറിയം തുടങ്ങിയവ. ഭംഗിക്കും മണത്തിനും മാത്രമല്ല ഇൻഡോർ പ്ലാന്റുകൾ ചുറ്റുമുള്ള വായുവിനെ ശുദ്ധീകരിക്കുക കൂടെ ചെയ്യാറുണ്ട്. ചെടികൾ നന്നായി പൂക്കുന്ന സമയമാണ് ജനുവരി-ഫെബ്രുവരി മാസം. തണുപ്പൻ കാലാവസ്ഥകളിൽ ഇൻഡോർ പ്ലാന്റുകൾക്ക് കുറച്ചധികം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ശരിയായ രീതിയിലുള്ള സംരക്ഷണം നൽകിയില്ലെങ്കിൽ ഇവ നശിച്ചു പോകാനും സാധ്യതയുണ്ട്. അധികമായ ചൂട്, തണുപ്പ് എന്നിവ ഇൻഡോർ പ്ലാന്റുകൾക്ക് നല്ലതല്ല. വീടുകളിൽ ഇൻഡോർ പ്ലാന്റുകൾ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് അറിയാം.

ശരിയായ രീതിയിൽ വെള്ളം ലഭ്യമാക്കണം: അധികമായി വെള്ളം ഒഴിച്ചാൽ ചെടികളുടെ വേര് നശിച്ചു പോകും. മണ്ണിന്റെ മേൽ തട്ടിൽ നാനാവില്ലാതെ കാണുകയാണെങ്കിൽ മാത്രമെ വെള്ളം ഒഴിക്കാൻ പാടുള്ളു. ശൈത്യകാലത്ത് കുറച്ച് വെള്ളവും, വേനൽക്കാലത്ത് കൂടുതൽ വെള്ളവും ഒഴിക്കാൻ ശ്രദ്ധിക്കണം.
സൂര്യ പ്രകാശം: മണി പ്ലാന്റ്, അരെക്ക പ്ലാന്റ് തുടങ്ങിയ ചെടികൾക്ക് അമിതമായ സൂര്യ പ്രകാശം ആവശ്യമാണ്. എന്നാൽ പീസ് ലില്ലിസ്, സ്നേക്ക് പ്ലാന്റ് തുടങ്ങിയ ചെടികൾക്ക് വളരെ കുറച്ച് സൂര്യ പ്രകാശം മാത്രമെ ആവശ്യമുള്ളു. ഇലകൾ കരിഞ്ഞു പോകാൻ സാധ്യതയുള്ളതിനാൽ ചെടികളിൽ നേരിട്ട് സൂര്യ പ്രകാശമേൽക്കുന്നത് തടയണം.

ചെടികൾക്ക് ആവശ്യമായ വളം: ജൈവ വളങ്ങളായ ചാണകം, വെർമി കമ്പോസ്റ്റ് തുടങ്ങിയവ മാസത്തിൽ ഒരിക്കലെങ്കിലും ഉപയോഗിക്കണം. ഇതിന് പുറമെ പഴത്തൊലി, മുട്ട തോട്, തേയില കൊത്ത് എന്നിവയും വളമായി ഉപയോഗിക്കാം.
ആവശ്യമായ ഈർപ്പം: ചെടികളിൽ എപ്പോഴും ആവശ്യത്തിന് ഈർപ്പമുണ്ടെന്ന് ഉറപ്പ് വരുത്തണം. സ്പ്രേ ബോട്ടിൽ ഉപയോഗിച്ച് നിരന്തരം ചെടികളെ നനക്കണം. ചെടികളിലെ നനവ് നഷ്ടപ്പെടുത്തുന്ന എയർ കണ്ടിഷൻ, ചൂട് ഉണ്ടാക്കുന്ന ഉപകരണങ്ങളുടെ അടുത്ത് നിന്നും മാറ്റി വേണം ഇൻഡോർ പ്ലാന്റുകൾ വെക്കേണ്ടത്.

ചെടികളെ വൃത്തിയായി സൂക്ഷിക്കുക: ഇൻഡോർ പ്ലാന്റുകളിൽ പൊടിപടലങ്ങൾ അധികമായി ഉണ്ടാവാൻ സാധ്യതയുണ്ട്. ഈർപ്പമുള്ള തുണികൾ ഉപയോഗിച്ച് തുടക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ ചെടികൾക്ക് ശ്വസനം എളുപ്പമാക്കും. വാടി പോയതോ നശിച്ചതോ ആയ ഇലകൾ വെട്ടി കളഞ്ഞാൽ മാത്രമെ അവിടെ പുതിയ ഇലകൾ വരുകയുള്ളു.
വീടിനൊരു മേക്ക് ഓവർ ആഗ്രഹിക്കുന്നുണ്ടോ? അറിയാം മോടി കൂട്ടുന്ന ഈ 8 എളുപ്പ വഴികൾ!
