ശരിയായ രീതിയിലുളള പരിചരണമാണ് അവയ്ക്ക് ആദ്യം വേണ്ടത്. എത്രയൊക്കെ കാര്യങ്ങൾ ശ്രദ്ധിച്ച് ചെയ്താലും എവിടെയെങ്കിലുമൊക്കെ തെറ്റുകൾ സംഭവിക്കുന്നു.

വീട്ടിൽ മൃഗങ്ങളെ വളർത്തുമ്പോൾ നിരവധി കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ശരിയായ രീതിയിലുളള പരിചരണമാണ് അവയ്ക്ക് ആദ്യം വേണ്ടത്. എത്രയൊക്കെ കാര്യങ്ങൾ ശ്രദ്ധിച്ച് ചെയ്താലും എവിടെയെങ്കിലുമൊക്കെ തെറ്റുകൾ സംഭവിക്കുന്നു. മൃഗങ്ങളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.

ഡോക്ടറെ സമീപിക്കുന്നത്

എന്തെങ്കിലും സംഭവിച്ചതിന് ശേഷം ഡോക്ടറെ കാണാൻ പോകാമെന്ന് കരുതരുത്. ഇടയ്ക്കിടെ ഡോക്ടറെ കണ്ട് മൃഗങ്ങളെ പരിശോധിക്കുന്നത് അവരുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ലീഷ് ഉപയോഗിക്കുമ്പോൾ ശ്രദ്ധ വേണം

ലീഷ് ഉപയോഗിക്കുന്നതുകൊണ്ട് ഒരിക്കലും മൃഗങ്ങളുടെ സ്വാതന്ത്ര്യത്തിന് തടസ്സങ്ങൾ സൃഷ്ടിക്കാൻ പാടില്ല. മൃഗങ്ങളെ നിയന്ത്രിക്കാൻ ഇത് സഹായിക്കുമെങ്കിലും അവയ്ക്ക് ഇത് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. അതിനാൽ തന്നെ ലീഷ് ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

മാനസികാരോഗ്യം ശ്രദ്ധിക്കണം

ശരിയായ രീതിയിൽ വ്യായാമം ലഭിച്ചാൽ മാത്രമേ ആരോഗ്യത്തോടെ മൃഗങ്ങൾ ഇരിക്കുകയുള്ളു. എന്നാൽ ഇതിന്റെ പ്രാധാന്യം എല്ലാ മൃഗ ഉടമകൾക്കും അറിയണമെന്നില്ല. മാനസികാരോഗ്യം നന്നായില്ലെങ്കിൽ അവയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ സംഭവിക്കുകയും ചിലപ്പോൾ ആക്രമിക്കാനും സാധ്യതയുണ്ട്.

കൂട്ടിലിടുമ്പോൾ ശ്രദ്ധിക്കണം

നായയെ ഒരു കൂട്ടിലോ അടച്ചിട്ട സ്ഥലത്തോ പരിശീലിപ്പിക്കുന്നതിനാണ് ക്രേറ്റ് പരിശീലനമെന്ന് പറയുന്നത്. ശരിയായ പരിശീലനം നൽകിയാൽ അവ എപ്പോഴും സന്തോഷത്തോടെയിരിക്കും.

വിഷ ചെടികൾ വീട്ടിൽ വേണ്ട

വീട്ടിൽ വിഷ ചെടികൾ വളർത്താതിരിക്കാൻ ശ്രദ്ധിക്കണം. ചില ചെടികൾ മനുഷ്യർക്ക് പ്രശ്‌നം ഉണ്ടാക്കില്ലെങ്കിലും മൃഗങ്ങൾക്ക് ദോഷങ്ങൾ സൃഷ്ടിക്കുന്നു. അതിനാൽ തന്നെ അത്തരം ചെടികൾ വീടിന് അകത്തോ പുറത്തോ വളർത്തുന്നത് ഒഴിവാക്കാം.

മനുഷ്യരെ പോലെ കാണരുത്

മൃഗങ്ങൾ കുടുംബാംഗങ്ങളെപോലെ ആണെങ്കിലും മനുഷ്യരെപ്പോലെ അവയെ കാണരുത്. മനുഷ്യരെപോലെയല്ല, മൃഗങ്ങളുടെ ആവശ്യങ്ങൾ വ്യത്യസ്തമാണ്. അതിനാൽ തന്നെ കാര്യങ്ങൾ മനസിലാക്കി ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.