ചിക്കൻ മുതൽ മുട്ട വരെ ഇതിൽ പൊരിച്ചെടുക്കാൻ സാധിക്കും. എന്നാൽ ഭക്ഷണ സാധനങ്ങൾ പാകം ചെയ്ത് കഴിഞ്ഞതിന് ശേഷം എയർ ഫ്രൈയർ വൃത്തിയാക്കുന്നതാണ് കുറച്ചധികം ബുദ്ധിമുട്ടുള്ള ജോലി.
കേരളത്തിൽ പ്രചാരമേറുന്ന ഒന്നാണ് എയർ ഫ്രൈയർ. സാധാരണയായി ഉപയോഗിക്കുന്ന എണ്ണയെക്കാളും വളരെ കുറച്ച് മാത്രമാണ് എയർ ഫ്രൈയർ ഉപയോഗിച്ച് പാകം ചെയ്യുമ്പോൾ ആവശ്യമായി വരുന്നത്. ചിക്കൻ മുതൽ മുട്ട വരെ ഇതിൽ പൊരിച്ചെടുക്കാൻ സാധിക്കും. എന്നാൽ ഭക്ഷണ സാധനങ്ങൾ പാകം ചെയ്ത് കഴിഞ്ഞതിന് ശേഷം എയർ ഫ്രൈയർ വൃത്തിയാക്കുന്നതാണ് കുറച്ചധികം ബുദ്ധിമുട്ടുള്ള ജോലി. എയർ ഫ്രൈയർ എളുപ്പത്തിൽ വൃത്തിയാക്കാൻ ഇത്രയും മാത്രം ചെയ്താൽ മതി.
1. ഓരോ തവണ ഉപയോഗം കഴിയുമ്പോഴും എയർ ഫ്രൈയറിന്റെ ബാസ്കറ്റ് കഴുകി വൃത്തിയാക്കണം. അഴുക്കുകൾ അടിഞ്ഞിരുന്നാൽ പിന്നീട് വൃത്തിയാക്കുമ്പോൾ അത് ബുദ്ധിമുട്ടായി മാറുന്നു.
2. കഴുകുന്നതിന് മുമ്പ് എങ്ങനെയാണ് വൃത്തിയാക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വായിച്ച് മനസിലാക്കണം.
3. എയർ ഫ്രൈയറിൽ ബാസ്കറ്റ്, പാൻ, ഡിവൈഡർ എന്നിവ ഊരിമാറ്റാൻ സാധിക്കും. ഇത്തരത്തിൽ ഓരോ ഭാഗങ്ങളും പ്രത്യേകം വൃത്തിയാക്കുന്നതാണ് കുറച്ചുകൂടെ എളുപ്പം.
4. ചൂട് വെള്ളത്തിൽ സോപ്പ് കലർത്തിയ ശേഷം ബാസ്കറ്റ് മുക്കിവെക്കാം. 10 മിനിറ്റ് അങ്ങനെ തന്നെ വെച്ചിരിക്കണം. ഇത് കറകൾ പെട്ടെന്ന് ഇളകാൻ സഹായിക്കുന്നു.
5. സ്പോഞ്ച് പോലുള്ള സ്‌ക്രബർ ഉപയോഗിച്ച് അഴുക്കും മാലിന്യങ്ങളും ഉരച്ച് കഴുകണം. ശേഷം നല്ല വെള്ളം ഉപയോഗിച്ച് കഴുകിയെടുക്കാം. കഴുകിയതിന് ശേഷം നന്നായി ഉണക്കാൻ മറക്കരുത്.
6. ചൂട് വരുന്ന ഭാഗത്ത് ഭക്ഷണാവശിഷ്ടങ്ങൾ അടഞ്ഞിരിക്കുന്നുണ്ടെങ്കിൽ നനവുള്ള തുണി അല്ലെങ്കിൽ ബ്രഷ് ഉപയോഗിച്ച് അത് നീക്കം ചെയ്യാൻ ശ്രദ്ധിക്കണം.
7. ചില ഭക്ഷണങ്ങൾ തയാറാക്കുമ്പോൾ ദുർഗന്ധം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് പോകാൻ എയർ ഫ്രൈയർ ബാസ്കറ്റ് ചെറുചൂടുള്ള സോപ്പ് വെള്ളത്തിൽ മുക്കിവയ്ക്കണം. വെള്ളത്തിൽ വിനാഗിരി ചേർക്കുന്നതും ദുർഗന്ധത്തെ പെട്ടെന്ന് അകറ്റുന്നു.
അടുക്കളയിൽ മാത്രമല്ല, അതിന് പുറത്തും ഉപ്പിന് ഉപയോഗങ്ങളുണ്ട്; ഇങ്ങനെ ചെയ്യൂ


