ചെടി വളർത്തുമ്പോൾ അവയ്ക്ക് ആവശ്യമായ പരിചരണം നൽകുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. പീസ് ലില്ലി വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.

വീടുകളിൽ പ്രിയമേറിയ ചെടിയാണ് പീസ് ലില്ലി. ഇതിന്റെ മനോഹരമായ പൂക്കളും ഇലകളും വീടിന് ഏസ്തെറ്റിക് ലുക്ക് ലഭിക്കാൻ സഹായിക്കുന്നു. എല്ലാ വർഷവും പൂക്കുന്ന ചെടിയാണിത്. ഒരിക്കൽ പൂത്തുകഴിഞ്ഞാൽ രണ്ട് മാസത്തോളം ഇത് നിലനിൽക്കുകയും ചെയ്യും. ശരിയായ രീതിയിൽ പരിചരിച്ചാൽ ചെടികൾ നന്നായി വളരും. പീസ് ലില്ലിയിൽ പൂക്കൾ ഉണ്ടാവാൻ ഇങ്ങനെ ചെയ്താൽ മതി.

സൂര്യപ്രകാശം

ചെടികൾ നന്നായി വളരണമെങ്കിൽ സൂര്യപ്രകാശം ആവശ്യമാണ്. എന്നാൽ വീടിനുള്ളിൽ വളർത്തുമ്പോൾ ചെടികൾക്ക് ശരിയായ രീതിയിൽ വെളിച്ചം ലഭിക്കാതെ വരുന്നു. ചെറിയ വെളിച്ചത്തിലും പീസ് ലില്ലി വളരുമെങ്കിലും നേരിട്ടല്ലാത്ത നല്ല വെളിച്ചം ചെടിക്ക് ആവശ്യമാണ്.

വേര് നശിക്കുമ്പോൾ

ചെടികൾ പോട്ടിൽ വളർത്തുമ്പോൾ വേരുകൾക്ക് ശരിയായ രീതിയിൽ പടർന്നു വളരാൻ സാധിക്കാതെ വരും. ഇത് ചെടിയുടെ വളർച്ചയെ നന്നായി ബാധിക്കുന്നു. ഇത്തരത്തിൽ വേരുകൾ വളരാതെയാകുമ്പോൾ ചെടികൾ നശിച്ചുപോകുന്നു.

തണുത്ത അന്തരീക്ഷം

തണുപ്പ് പീസ് ലില്ലിക്ക് ആവശ്യം ഇല്ലാത്തതാണ്. ഇത് പൂക്കൾ ഉണ്ടാവുന്നതിനെ തടയുന്നു. പീസ് ലില്ലി വളർത്തുമ്പോൾ ചൂട് ലഭിക്കുന്ന സ്ഥലങ്ങളിൽ വളർത്താൻ ശ്രദ്ധിക്കണം.

വെള്ളമൊഴിക്കുന്നത്

ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ ഗുണങ്ങളാണ് ഉള്ളത്. ചെടികൾക്ക് വെള്ളം ആവശ്യമാണെങ്കിലും അമിതമായി ഒഴിക്കുന്നത് വെള്ളം തങ്ങി നിൽക്കാനും വേരുകൾ നശിച്ചുപോകാനും കാരണമാകുന്നു. മിതമായ അളവിൽ മാത്രം ചെടികൾക്ക് വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണം.

വളം

വളരുന്നതിന് അനുസരിച്ച് പീസ് ലില്ലിക്ക് വളം ഇട്ടുകൊടുക്കാൻ ശ്രദ്ധിക്കണം. പോഷകഗുണങ്ങൾ ലഭിച്ചാൽ മാത്രമേ ചെടി നന്നായി വളരുകയുള്ളു.

ശ്രദ്ധിക്കാം

പീസ് ലില്ലി വീടിനുള്ളിൽ വളർത്തുമ്പോൾ പ്രത്യേക പരിചരണം നൽകേണ്ടതുണ്ട്. കുറഞ്ഞത് 10 മണിക്കൂറെങ്കിലും ദിവസവും ചെടിക്ക് വെളിച്ചം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ചൂട് ലഭിക്കുന്ന സ്ഥലങ്ങളിൽ വളർത്തുന്നതാണ് ഉചിതം. മിതമായ അളവിൽ വെള്ളവും വളവും ഉപയോഗിച്ചാൽ പീസ് ലില്ലി നന്നായി വളരും.