എപ്പോഴും ഈർപ്പം ഉണ്ടാവുന്നതുകൊണ്ടാണ് ബാത്റൂമിനുള്ളിൽ പൂപ്പൽ വരുന്നത്. നിസ്സാരമെന്ന് കരുതുന്ന ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ പൂപ്പൽ വരുന്നതിനെ തടയാൻ സാധിക്കും.
ബാത്റൂമിനുള്ളിൽ പൂപ്പൽ ഉണ്ടാവുന്നത് നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ബാത്റൂമിനുള്ളിൽ എപ്പോഴും ഈർപ്പം ഉണ്ടാവുന്നതുകൊണ്ടാണ് ഇത്തരത്തിൽ പൂപ്പൽ വരുന്നത്. ഇത് തടയാൻ ഇക്കാര്യങ്ങൾ നിങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം.
1.വായുസഞ്ചാരം ഇല്ലാതിരിക്കുക
ബാത്റൂമിനുള്ളിൽ പൂപ്പൽ ഉണ്ടാവുന്നതിന്റെ പ്രധാന കാരണം ശരിയായ വായുസഞ്ചാരം ഇല്ലാത്തതുകൊണ്ടാണ്. എപ്പോഴും ഈർപ്പം ഉള്ളതുകൊണ്ട് തന്നെ വായു അകത്ത് തങ്ങിനിൽക്കുകയും ഇത് പൂപ്പലായി മാറുകയും ചെയ്യുന്നു. ബാത്റൂമിനുള്ളിൽ എക്സ്ഹോസ്റ്റ് ഫാൻ സ്ഥാപിക്കുന്നത് അകത്തുള്ള വായുവിനെ പുറന്തള്ളാൻ സഹായിക്കുന്നു.
2. വാട്ടർ ലീക്ക്
പൊതുവെ ബാത്റൂമിനുള്ളിൽ ഈർപ്പം കൂടുതലാണ്. വാട്ടർ ലീക്ക് കൂടെ ആകുമ്പോൾ ഈർപ്പം വർധിക്കുന്നു. ഇത് ചുമരുകളിൽ തങ്ങി നിൽക്കുകയും പൂപ്പൽ ഉണ്ടാവാൻ കാരണമാവുകയും ചെയ്യും. അതിനാൽ തന്നെ വാട്ടർ ലീക്കുകൾ ഉടൻ പരിഹരിക്കാൻ ശ്രദ്ധിക്കണം.
3. വൃത്തിയാക്കാതിരിക്കുക
വീട്ടിൽ എപ്പോഴും വൃത്തിയുണ്ടായിരിക്കേണ്ട ഇടമാണ് ബാത്റൂം. വൃത്തിയാക്കാതെ പൊടിയും ഈർപ്പവും അടിഞ്ഞുകൂടുമ്പോൾ ദുർഗന്ധവും പൂപ്പലും ഉണ്ടാവുന്നു. ആഴ്ച്ചയിൽ ഒരിക്കലെങ്കിലും ബാത്റൂം നന്നായി കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഷവർ കർട്ടൻ, ബാത്ത് മാറ്റ് എന്നിവയും വൃത്തിയാക്കാൻ മറക്കരുത്.
4. ടൈൽ പണികൾ
വിള്ളലുകളും പൊട്ടലും ഉണ്ടായ ടൈലുകൾ ബാത്‌റൂമിൽ നിന്നും നീക്കം ചെയ്യാം. ഇത് വെള്ളം ഇറങ്ങാനും ബാത്റൂമിനുള്ളിൽ പൂപ്പൽ ഉണ്ടാവാനും കാരണമാകുന്നു.
5. ഈർപ്പമുള്ള വസ്തുക്കൾ
ഉപയോഗം കഴിഞ്ഞതിന് ശേഷം ഈർപ്പമുള്ള ടവലുകൾ ഒരിക്കലും ബാത്റൂമിനുള്ളിൽ സൂക്ഷിക്കരുത്. ഇത് ടവലിൽ ദുർഗന്ധം ഉണ്ടാവാനും ഈർപ്പം തങ്ങി നിന്ന് ബാത്റൂമിനുള്ളിൽ പൂപ്പൽ വരാനും കാരണമാകുന്നു. അതേസമയം കഴുകിയ വസ്ത്രങ്ങളും ബാത്‌റൂമിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം.


