നമ്മൾ കുപ്പി, ബാഗ്, ഷൂസ് എന്നിവ വാങ്ങുമ്പോൾ അതിനുള്ളിൽ നിന്നും വെള്ള നിറത്തിലുള്ള ചെറിയൊരു പാക്കറ്റ് കാണാറില്ലേ. അതിനെയാണ് സിലിക്ക ജെൽ എന്ന് പറയുന്നത്.
കേൾക്കുമ്പോൾ പെട്ടെന്ന് തിരിച്ചറിയില്ലെങ്കിലും ഒറ്റകാഴ്ചയിൽ കണ്ടാൽ സിലിക്ക ജെല്ലിനെ അറിയാത്തവരാരും ഉണ്ടാകില്ല. നമ്മൾ കുപ്പി, ബാഗ്, ഷൂസ് എന്നിവ വാങ്ങുമ്പോൾ അതിനുള്ളിൽ നിന്നും വെള്ള നിറത്തിലുള്ള ചെറിയൊരു പാക്കറ്റ് കാണാറില്ലേ. അതിനെയാണ് സിലിക്ക ജെൽ എന്ന് പറയുന്നത്. ഇത് പലപ്പോഴും ഉപയോഗിക്കാതെ, ഉപേക്ഷിക്കേണ്ട വസ്തുവിനെ പോലെയാണ് കണക്കാക്കുന്നത്. സിലിക്ക ജെല്ലിന്റെ ഉപയോഗങ്ങൾ കുറിച്ച് അറിഞ്ഞാൽ നിങ്ങൾ ശരിക്കും ഞെട്ടും. ഇതിന്റെ ഉപയോഗങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞാലോ.
നനവ് പറ്റിയ ഇലക്ട്രിക് ഉപകരണങ്ങൾ
വെള്ളത്തിൽ വീണാൽ പെട്ടെന്ന് കേടാവുന്ന ഒന്നാണ് ഇലക്ട്രിക്ക് ഉപകരണങ്ങൾ. ഏതു രീതിയിലാണെങ്കിലും ഈർപ്പം തട്ടിയാൽ ഇവ പെട്ടെന്ന് കേടാവുന്നു. എന്നാൽ ഇത്തരം വസ്തുക്കൾ ഈർപ്പം തട്ടാതെ സൂക്ഷിക്കുന്നതിനും ചില പരിമിതികളുണ്ട്. നിങ്ങളുടെ ഇലക്ട്രിക് ഉപകരണത്തിൽ ഈർപ്പം പറ്റിയാൽ ഉപകരണം കേടുവരുന്നതിനെ തടയാൻ സിലിക്ക ജെൽ മാത്രം മതി. സിലിക്ക ജെല്ലിനെ ഈർപ്പത്തെ വലിച്ചെടുക്കാൻ ശേഷിയുണ്ട്. ഇതിൽ സിലിക്ക ജെല്ലുകൾ നിറച്ച് കൊടുത്താൽ ഈർപ്പത്തെ വലിച്ചെടുക്കുകയും ഉപകരണത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
തുരുമ്പെടുക്കുന്ന ലോഹങ്ങൾ
ലോഹങ്ങൾ പെട്ടെന്ന് തുരുമ്പെടുക്കുന്നവയാണ്. എന്നാൽ ഇതിന് പരിഹാരം കാണാൻ സിലിക്ക ജെല്ലിന് സാധിക്കും. ഉപകരണങ്ങൾ സൂക്ഷിച്ചിരിക്കുന്ന ബോക്സിലേക്ക് സിലിക്ക ജെൽ പാക്കറ്റായോ അല്ലാതെയോ ഇട്ടുകൊടുക്കാവുന്നതാണ്. ഇത് വായുവിൽ തങ്ങി നിൽക്കുന്ന ഈർപ്പത്തെ വലിച്ചെടുക്കുകയും ലോഹങ്ങളെ തുരുമ്പെടുക്കുന്നതിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.
പഴയ ഫോട്ടോ ആൽബങ്ങൾ
പഴയ ഫോട്ടോ ആൽബങ്ങൾ പഴക്കം ചെല്ലുംതോറും ചിത്രങ്ങൾ ഫെയ്‌ഡായി പോകാറുണ്ട്. ഇങ്ങനെ ഉണ്ടാകുന്നത് തടയാൻ പേജുകൾക്കിടയിൽ സിലിക്ക ജെൽ വെച്ചുകൊടുത്താൽ മാത്രം മതി. പഴയ പുസ്തകങ്ങൾ കേടുവരാതിരിക്കാനും പേജുകൾക്കിടയിൽ സിലിക്ക ജെൽ കുറച്ച് ദിവസം സൂക്ഷിച്ചാൽ മതി.
