മുറിയിൽ ശാന്തവും സമാധാനപരവുമായ അന്തരീക്ഷം ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് സുഖകരമായ ഉറക്കംകിട്ടു. അതുകൊണ്ട് തന്നെ മുറി ഒരുക്കുമ്പോൾ നല്ല കിടക്ക, ശരിയായ ലൈറ്റിംഗ്, ശാന്തമായ നിറങ്ങൾ, നേരിയതോതിലുള്ള മണം, ശുദ്ധമായവായു തുടങ്ങിയവ ഉറപ്പാക്കുന്നതിൽ നമ്മൾ കൂടുതൽ ശ്രദ്ധ കൊടുക്കാറുണ്ട്.
മുറിയിൽ ശാന്തവും സമാധാനപരവുമായ അന്തരീക്ഷം ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് സുഖകരമായ ഉറക്കംകിട്ടു. അതുകൊണ്ട് തന്നെ മുറി ഒരുക്കുമ്പോൾ നല്ല കിടക്ക, ശരിയായ ലൈറ്റിംഗ്, ശാന്തമായ നിറങ്ങൾ, നേരിയതോതിലുള്ള മണം, ശുദ്ധമായവായു തുടങ്ങിയവ ഉറപ്പാക്കുന്നതിൽ നമ്മൾ കൂടുതൽ ശ്രദ്ധ കൊടുക്കാറുണ്ട്. എന്നാൽ ഇതിനൊപ്പം മുറിക്കുള്ളിൽ ഇൻഡോർ പ്ലാന്റുകൾ കൂടെ വെച്ചാൽ ശുദ്ധവായുവും സമാധാന അന്തരീക്ഷവും ഒപ്പം നല്ല ഉറക്കവും കിട്ടാൻ സഹായിക്കും. ഈ ഇൻഡോർ പ്ലാന്റുകൾ വെച്ചുനോക്കൂ. മുറിക്കുള്ളിൽ ഇനി നല്ല ഉറക്കം കിട്ടും.
ലാവണ്ടർ
നിരവധി ഗുണങ്ങൾക്ക് പേരുകേട്ട സസ്യമാണ് ലാവണ്ടർ. മൃദുവായ വെള്ളിനിറത്തിലുള്ള ഇലകളും, പർപ്പിൾ പൂക്കളും മുറിക്കുള്ളിൽ ശാന്തമായ അന്തരീക്ഷമുണ്ടാക്കും. ഇത് നിങ്ങൾക്ക് ഉറങ്ങാൻ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. നല്ല വെളിച്ചവും നേരിട്ടുള്ള സൂര്യപ്രകാശവും ആവശ്യമായ സസ്യമാണ് ലാവണ്ടർ. നല്ല മണ്ണും ചെറിയതോതിലുള്ള നനവും മാത്രമാണ് ഇതിനാവശ്യം.

ഗെർബെറ
ഗെർബെറ അവയുടെ തിളക്കമുള്ള പിങ്ക്, ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള പൂക്കൾ കൊണ്ട് നിങ്ങളുടെ കിടപ്പുമുറിക്ക് വർണാഭമായ അന്തരീക്ഷം നൽകുന്നു. ഇതിനുപുറമെ, വായു ശുദ്ധീകരിക്കുകയും, രാത്രിയിൽ നന്നായി ഓക്സിജൻ പുറത്തുവിടുകയും ചെയ്യുന്നു. നിങ്ങൾക്ക് നന്നായി ശ്വസിക്കുവാനും സമാധാനമായി ഉറങ്ങാനും ഈ സസ്യം സഹായിക്കും. അലർജി, ഉറക്ക കുറവ് ഉള്ളവർക്ക് ഇത് നല്ലൊരു മാർഗ്ഗമാണ്. നല്ല വെളിച്ചമുള്ള, സൂര്യപ്രകാശം നേരിട്ടടിക്കാത്ത സ്ഥലത്ത് വേണം വെക്കേണ്ടത്. എന്നും നന്നായി വെള്ളം ഒഴിക്കാൻ ശ്രദ്ധിക്കണം.

പീസ് ലില്ലി
മനോഹരമായ വെളുത്ത പൂക്കളും സമൃദ്ധമായ കടുംപച്ച ഇലകളും കൊണ്ട് ആകർഷണീയമാണ് പീസ് ലില്ലി. വായു ശുദ്ധീകരണ ഗുണങ്ങൾക്ക് പേരുകേട്ട സസ്യമാണിത്. ഇത് മുറിക്കുള്ളിൽ ശാന്തവും വിശ്രമകരവുമായ അന്തരീക്ഷത്തെ സൃഷിടിക്കുന്നു. നേരിട്ടല്ലാത്ത ചെറിയ രീതിയിലുള്ള വെളിച്ചമാണ് പീസ് ലില്ലിക്ക് ആവശ്യം. വേരുകൾ കേടുവരാൻ സാധ്യതയുള്ളതിനാൽ അമിതമായി വെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കാം.

റോസ്മേരി
റോസ്മേരി ഒരു പാചക സസ്യമല്ല. എന്നാൽ ഇതിന്റെ ശാന്തമായ ഗുണങ്ങൾ നിങ്ങൾക്ക് നല്ലൊരു ഉറക്കവും സമാധാനവും പ്രദാനം ചെയ്യുന്നു. നല്ല വെളിച്ചം ലഭിക്കുന്ന, സൂര്യപ്രകാശം നേരിട്ടുകിട്ടുന്ന സ്ഥലത്ത് വേണം ഈ സസ്യം വെക്കേണ്ടത്. റോസ്മേരി സസ്യങ്ങൾക്ക് കുറച്ച് വെള്ളം മാത്രമാണ് ആവശ്യം.

ജാസ്മിൻ
ഉറക്കത്തിനു പുറമേ, ജാസ്മിന്റെ സുഗന്ധവും പ്രണയത്തോടും അഭിനിവേശത്തോടുമുള്ള പ്രതീകാത്മക ബന്ധവും ചരിത്രത്തിലുടനീളം പ്രണയ പശ്ചാത്തലങ്ങളിൽ സ്ഥാനം പിടിച്ച സസ്യമാണ്. അതുകൊണ്ട് തന്നെ ദമ്പതികൾ തീർച്ചയായും മുറിയിൽ വെക്കേണ്ട ഒന്നാണിത്. ഇത് നന്നായി വിശ്രമിക്കുവാനും നല്ല ഉറക്കവും പ്രദാനം ചെയ്യും.

അടുക്കളയിൽ പാത്രങ്ങൾ കഴുകി മടുത്തോ? ഇനി ബോറടിക്കില്ല; എളുപ്പത്തിൽ തീർക്കാം
