പാചകം ചെയ്യാൻ ഇഷ്ടമുള്ളവർക്ക് പാത്രങ്ങൾ കഴുകുന്നത് അത്ര താല്പര്യമുള്ള കാര്യമല്ല. വൃത്തിയായി കഴുകിയില്ലെങ്കിൽ പാത്രത്തിൽ അണുക്കളും ദുർഗന്ധവും ഉണ്ടാവാൻ കാരണമാകുന്നു.
അടുക്കളയിലെ ഏറ്റവും ബോറൻ പണി എന്താണെന്നു ചോദിച്ചാൽ ഒട്ടുമിക്ക ആളുകളുടെയും ഉത്തരം ഒന്നുതന്നെ ആയിരിക്കും. പാചകം ചെയ്യാൻ ഇഷ്ടമുള്ളവർക്ക് പാത്രങ്ങൾ കഴുകുന്നത് അത്ര താല്പര്യമുള്ള കാര്യമല്ല. വൃത്തിയായി കഴുകിയില്ലെങ്കിൽ പാത്രത്തിൽ അണുക്കളും ദുർഗന്ധവും ഉണ്ടാവാൻ കാരണമാകുന്നു. അടുക്കള പാത്രങ്ങൾ കഴുകുമ്പോൾ ഒഴിവാക്കേണ്ട അബദ്ധങ്ങൾ ഇതാണ്.
1.ചൂട് വെള്ളം ഉപയോഗിക്കുന്നത്
തണുത്ത വെള്ളത്തിൽ കഴുകിയതിന് ശേഷം ചൂട് വെള്ളത്തിൽ പാത്രങ്ങൾ കഴുകുന്നത് ഒഴിവാക്കാം. ഇത് അണുക്കളെയും അഴുക്കിനെയും ഇല്ലാതാക്കാൻ സഹായിക്കുമെങ്കിലും നിങ്ങളുടെ കൈകൾക്കിത് നല്ലതല്ല.
2. സോപ്പ് ഉപയോഗിക്കുന്നത്
സോപ്പ് ഉപയോഗിച്ചാണ് പാത്രങ്ങൾ കഴുകി വൃത്തിയാക്കേണ്ടത്. എന്നാൽ അമിതമായി സോപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കാം. ഇത് പാത്രം ശരിയായ രീതിയിൽ വൃത്തിയാക്കുന്നതിന് തടസ്സമാകുന്നു. മിതമായി അളവിൽ ഡിഷ് സോപ്പ് ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
3. കിച്ചൻ സ്പോഞ്ച്
പാത്രങ്ങൾ എളുപ്പം കഴുകി വൃത്തിയാക്കാൻ സഹായിക്കുന്ന ഒന്നാണ് കിച്ചൻ സ്പോഞ്ച്. എന്നാൽ നിരന്തരം ഉപയോഗിക്കുമ്പോൾ സ്പോഞ്ചിൽ അഴുക്കും അണുക്കളും പറ്റിയിരിക്കാൻ കാരണമാകുന്നു. ഓരോ ഉപയോഗം കഴിയുമ്പോഴും സ്പോഞ്ച് കഴുകി ഉണക്കി സൂക്ഷിക്കാൻ മറക്കരുത്.
4. സിങ്ക് വൃത്തിയാക്കാതിരിക്കുന്നത്
അടുക്കളയിൽ ഏറ്റവും കൂടുതൽ അഴുക്കും അണുക്കളും ഉണ്ടാവുന്നത് കിച്ചൻ സിങ്കിലാണ്. പാത്രങ്ങളും മത്സ്യവും മാംസവുമൊക്കെ കഴുകുമ്പോൾ ഇതിന്റെ അവശിഷ്ടങ്ങൾ സിങ്കിൽ പറ്റിയിരിക്കുകയും അണുക്കൾ പടരാനും ദുർഗന്ധം ഉണ്ടാവാനും കാരണമാകുന്നു.
5. ഉണക്കാതിരിക്കുക
പാത്രം കഴുകിയതിന് ശേഷം നന്നായി ഉണക്കാൻ ശ്രദ്ധിക്കണം. ഈർപ്പത്തോടെ പാത്രങ്ങൾ സൂക്ഷിക്കുമ്പോൾ അണുക്കളും പൂപ്പലും ഉണ്ടാവാൻ കാരണമാകുന്നു.


