ശരിയായ രീതിയിൽ കഴുകിയില്ലെങ്കിൽ വസ്ത്രങ്ങൾക്ക് കേടുപാടുകൾ ഉണ്ടാവാൻ സാധ്യത കൂടുതലാണ്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.  

ആഴ്ച്ചയിലാണ് നമ്മൾ വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കാറുള്ളത്. അന്നാണെങ്കിലോ ഒരാഴ്ച്ച ഇട്ട വസ്ത്രങ്ങൾ മുഴുവനും കഴുകാൻ ഉണ്ടാകും. എന്നാൽ ശരിയായ രീതിയിൽ കഴുകിയില്ലെങ്കിൽ വസ്ത്രങ്ങൾക്ക് കേടുപാടുകൾ ഉണ്ടാവാൻ സാധ്യത കൂടുതലാണ്. ഇക്കാര്യങ്ങൾ നിർബന്ധമായും നിങ്ങൾ ശ്രദ്ധിക്കണം.

തണുത്ത വെള്ളം

വസ്ത്രങ്ങൾ ചൂട് വെള്ളത്തിൽ കഴുകുന്ന ശീലവും ചിലർക്കുണ്ട്. എന്നാൽ അമിതമായ ചൂടിൽ കഴുകുന്നത് വസ്ത്രങ്ങൾക്ക് കേടുപാടുകൾ ഉണ്ടാവാൻ കാരണമാകുന്നു. വസ്ത്രം എപ്പോഴും തണുത്ത വെള്ളത്തിൽ കഴുകുന്നതാണ് നല്ലത്. ഇത് വസ്ത്രങ്ങളുടെ നിറം മങ്ങുന്നതിനും ചുളുങ്ങുന്നതിനേയും തടയുന്നു.

കറപറ്റിയ വസ്ത്രങ്ങൾ

കറപറ്റിയ വസ്ത്രങ്ങൾ ഒരിക്കലും അതുപോലെ വാഷിംഗ് മെഷീനിൽ ഇടരുത്. ഒട്ടുമിക്ക ആളുകളും ചെയ്യുന്ന അബദ്ധമാണിത്. കറപറ്റിയാൽ അത് ഉണങ്ങുന്നതിന് മുമ്പ് വസ്ത്രങ്ങൾ കഴുകാൻ ശ്രദ്ധിക്കണം. വൈകുംതോറും ആഴത്തിൽ കറ ഉണങ്ങി പിടിക്കാൻ കാരണമാകുന്നു. കറ വൃത്തിയാക്കിയതിന് ശേഷം മാത്രമേ വസ്ത്രം കഴുകാൻ പാടുള്ളൂ.

സോപ്പ് പൊടിയുടെ ഉപയോഗം

കൃത്യമായ അളവില്ലാതെ സോപ്പ് പൊടി ഉപയോഗിക്കരുത്. അമിതമായ ഇത് ഉപയോഗിക്കുമ്പോൾ കറ പറ്റുകയും വസ്ത്രങ്ങൾക്ക് കേടുപാടുകൾ ഉണ്ടാവുകയും ചെയ്യുന്നു.

ഫാബ്രിക് സോഫ്റ്റ്നർ

വസ്ത്രങ്ങൾ കഴുകിയതിന് ശേഷം ഫാബ്രിക് സോഫ്റ്റ്നർ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. പ്രത്യേകിച്ചും സിന്തറ്റിക് വസ്ത്രങ്ങൾ, അടിവസ്ത്രങ്ങൾ, ടവൽ, ജിം വസ്ത്രങ്ങൾ എന്നിവയിൽ വിയർപ്പ് ധാരാളം ഉണ്ടാവാം. എന്നാൽ ഫാബ്രിക് സോഫ്റ്റ്നർ ഉപയോഗിക്കുന്നതിലൂടെ വസ്ത്രങ്ങൾ പുത്തനാക്കുകയും ദുർഗന്ധത്തെ ആഗിരണം ചെയ്യുന്നത് ഇല്ലാതാക്കുകയും ചെയ്യുന്നു.

ലേബൽ വായിക്കാം

എല്ലാ വസ്ത്രങ്ങളുടെയും പിന്നിൽ ലേബൽ ഉണ്ടാകും. അതനുസരിച്ചാണ് വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കേണ്ടത്. ഓരോ മെറ്റീരിയലും വ്യത്യസ്തമാണ് അതിനാൽ തന്നെ ശരിയായ പരിചരണം അവയ്ക്ക് നൽകേണ്ടതുണ്ട്.