മനോഹരമായ പൂക്കളുള്ള ചെടിയാണ് ഹൈഡ്രാഞ്ചിയ. എളുപ്പത്തിൽ വളരുകയും ചൂട് സമയങ്ങളിൽ തണൽ തരാനും ഈ ചെടിക്ക് സാധിക്കും. പടർന്ന് വളരുന്ന ഈ ചെടി വീടിന് പുറത്ത് വളർത്തുന്നതാണ് നല്ലത്.

വീട് കൂടുതൽ മനോഹരമാക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ചെടികളാണ് അതിനുള്ള മികച്ച ഓപ്‌ഷൻ. ചെടികൾ വളർത്തുന്നതും അവയെ പരിപാലിക്കുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം ആണെന്നാണ് പലരുടെയും ധാരണ. എന്നാൽ വീട് മനോഹരം ആക്കുന്നതിനൊപ്പം സമാധാനം നൽകാനും ചെടികൾക്ക് സാധിക്കും. വീട്ടിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ഈ ക്ലൈമ്പിങ് പ്ലാന്റുകളെ പരിചയപ്പെട്ടാലോ.

ഇംഗ്ലീഷ് ഐവി

വീടിന് പച്ചപ്പ് നൽകുന്ന മനോഹരമായ ചെടിയാണ് ഇംഗ്ലീഷ് ഐവി. പലതരം ഇനത്തിലാണ് ഇംഗ്ലീഷ് ഐവി ഉള്ളത്. ഇത് വീട്ടിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ്. ഒരിക്കൽ വളർന്നാൽ ഇത് പടർന്ന് പന്തലിക്കുന്നു.

ഹൈഡ്രാഞ്ചിയ

മനോഹരമായ പൂക്കളുള്ള ചെടിയാണ് ഹൈഡ്രാഞ്ചിയ. എളുപ്പത്തിൽ വളരുകയും ചൂട് സമയങ്ങളിൽ തണൽ തരാനും ഈ ചെടിക്ക് സാധിക്കും. പടർന്ന് വളരുന്ന ഈ ചെടി വീടിന് പുറത്ത് വളർത്തുന്നതാണ് നല്ലത്.

സ്റ്റാർ ജാസ്മിൻ

വെള്ളപ്പൂക്കളും കടുംപച്ച നിറത്തിലുള്ള ഇലകളും ചെടിയെ കൂടുതൽ മനോഹരമാക്കുന്നു. ബാൽക്കണി, കാർ പോർച്ച് തുടങ്ങിയ സ്ഥലങ്ങളിൽ വളർത്തുന്നതാണ് നല്ലത്. അമിതമായ പരിചരണത്തിന്റെ ആവശ്യവും ഈ ചെടിക്ക് ഇല്ല.

ക്രീപിങ് തൈം

വെള്ള, പർപ്പിൾ, പിങ്ക് തുടങ്ങിയ നിറങ്ങളിൽ ഇത് കാണാൻ സാധിക്കും. കൂടാതെ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് തൈം.

ക്ലൈമ്പിങ് റോസ്

റോസ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. വീടിന്റെ ബാൽക്കണിയിലോ പുറത്തോ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് ക്ലൈമ്പിങ് റോസ്. പലതരം നിറത്തിൽ ഇത് വാങ്ങാൻ ലഭിക്കും. കൂടാതെ വീടിന് എസ്തെറ്റിക് ലുക്ക് ലഭിക്കാനും ഈ ചെടി വളർത്തുന്നത് നല്ലതാണ്.