പച്ചക്കറികൾ പൊതിഞ്ഞ് സൂക്ഷിക്കാൻ സാധിക്കുമെങ്കിലും അസിഡിറ്റിയും എരിവും പുളിയുമുള്ള ഭക്ഷണങ്ങൾ അമിതമായ ചൂടിൽ അലുമിനിയം ഫോയിൽ ഉപയോഗിച്ച് പാകം ചെയ്യരുത്.

വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുനന് ഒന്നാണ് അലുമിനിയം ഫോയിൽ. എന്നാൽ ഇത് ഇപ്പോഴും പാചകം ചെയ്യാൻ അത്ര നല്ലതല്ല. പച്ചക്കറികൾ പൊതിഞ്ഞ് സൂക്ഷിക്കാൻ സാധിക്കുമെങ്കിലും അസിഡിറ്റിയും എരിവും പുളിയുമുള്ള ഭക്ഷണങ്ങൾ അമിതമായ ചൂടിൽ അലുമിനിയം ഫോയിൽ ഉപയോഗിച്ച് പാകം ചെയ്യരുത്. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു. ഈ ഭക്ഷണങ്ങൾ അലുമിനിയം ഫോയിൽ ഉപയോഗിച്ച് പാകം ചെയ്യരുത്.

മൈക്രോവേവിൽ ചൂടാക്കരുത്

അലുമിനിയം ഫോയിലിൽ പൊതിഞ്ഞ ഭക്ഷണങ്ങൾ ഒരിക്കലും മൈക്രോവേവിൽ ചൂടാക്കരുത്. മൈക്രോവേവിലെ ചൂടും അലുമിനിയം ഫോയിലും തമ്മിൽ പ്രതിപ്രവർത്തനം നടക്കാൻ സാധ്യതയുണ്ട്.

തക്കാളി, സിട്രസ്

അസിഡിറ്റിയുള്ള ഭക്ഷണങ്ങളും, സിട്രസ് പഴങ്ങളും അലുമിനിയം ഫോയിലിൽ പാകം ചെയ്യാൻ പാടില്ല. അലുമിനിയം ഭക്ഷണത്തിൽ അലിഞ്ഞു ചേരുകയും അത് ഉള്ളിൽ ചെന്നാൽ പലതരം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.

ഉപ്പ് ചേർന്ന ഭക്ഷണങ്ങൾ

അസിഡിറ്റിയുള്ള ഭക്ഷണങ്ങളെ പോലെയാണ് ഉപ്പ് ചേർന്ന ഭക്ഷണങ്ങളും. അലുമിനിയം സോഡിയം ക്ലോറൈഡുമായി പ്രതിപ്രവർത്തനം ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ഇത്തരം ഭക്ഷണങ്ങൾ അലുമിനിയം ഫോയിൽ ഉപയോഗിച്ച് പാകം ചെയ്യുന്നത് ഒഴിവാക്കാം.

അമിതമായ ചൂടിൽ വേവിക്കുന്നവ

അമിതമായ ചൂടിൽ വേവിക്കേണ്ട ഭക്ഷണങ്ങൾ അലുമിനിയം ഫോയിൽ ഉപയോഗിച്ച് പാകം ചെയ്യുന്നത് ഒഴിവാക്കാം. ചൂട് കൂടുമ്പോൾ അലുമിനിയം ഭക്ഷണത്തിൽ അലിഞ്ഞു ചേരാൻ സാധ്യതയുണ്ട്. ഓപ്പൺ ഫ്ലെയിം പോലുള്ള രീതിയിൽ പാചകം ചെയ്യുമ്പോൾ അലുമിനിയം ഫോയിൽ ഉപയോഗിക്കാതിരിക്കാം.

കടൽ ഭക്ഷണങ്ങൾ

കടൽ ഭക്ഷണങ്ങൾ ഒരിക്കലും അലുമിനിയം ഫോയിൽ ഉപയോഗിച്ച് പാകം ചെയ്യരുത്. കാരണം അലുമിനിയം മത്സ്യത്തിൽ അലിഞ്ഞു ചേരുകയും ഇതിന്റെ ഗുണങ്ങൾ നഷ്ടമാവുകയും ചെയ്യുന്നു. അതിനാൽ തന്നെ ഇത്തരം ഭക്ഷണങ്ങൾ ഒരിക്കലും അലുമിനിയം ഫോയിലിൽ പാകം ചെയ്യരുത്.