കൂടുതൽ പൊടിയും അഴുക്കുമുള്ളതും വീടുകളിലെ ജനാലകളിൽ തന്നെയായിരിക്കും. അതിനാൽ തന്നെ വൃത്തിയാക്കാതെ വെച്ചിരുന്നാൽ വീടിന്റെ ഭംഗി തന്നെ ജനാലകൾ കവർന്നു കൊണ്ട് പോകും.

വീട് വൃത്തിയാക്കുമ്പോൾ ഏറ്റവും കുറവ് മുൻഗണന നൽകുന്നത് ജനാലകൾക്ക് ആയിരിക്കും. എന്നാൽ കൂടുതൽ പൊടിയും അഴുക്കുമുള്ളതും വീടുകളിലെ ജനാലകളിൽ തന്നെയായിരിക്കും. അതിനാൽ തന്നെ വൃത്തിയാക്കാതെ വെച്ചിരുന്നാൽ വീടിന്റെ ഭംഗി തന്നെ ജനാലകൾ കവർന്നു കൊണ്ട് പോകും. ജനാലകൾ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം. 

1. കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് വീടിന്റെ ജനാലകൾ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. വളർത്ത് മൃഗങ്ങൾ ഉള്ള വീടുകൾ, റോഡ് സൈഡിലുള്ള വീടുകൾ എന്നിവിടങ്ങളിൽ എപ്പോഴും വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കേണ്ടതുണ്ട്. 

2. പൊടിപടലങ്ങളാണ് ജനാലയിൽ കൂടുതലും കാണാൻ സാധിക്കുന്നത്. ജനാലയുടെ എല്ലാ ഭാഗങ്ങളും പൊടിപടലങ്ങളെ നീക്കം ചെയ്ത് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. 

3. പുറത്തുള്ള ജനാലകൾ വൃത്തിയാക്കുന്നതിന് മുന്നേ കഴുകിയെടുക്കാം. ശേഷം നന്നായി തുടച്ച് വൃത്തിയാക്കാവുന്നതാണ്. 

4. ജനാല വൃത്തിയാക്കുമ്പോൾ രണ്ട് തുണിയുടെ ആവശ്യം വരുന്നു. ഒന്ന് ജനാല കഴുകാനും മറ്റൊന്ന് കഴുകിയതിന് ശേഷം നന്നായി തുടച്ചെടുക്കാനും ഉപയോഗിക്കാം. 

5. ജനാലയിൽ സ്ക്രീനുകൾ ഇട്ടിട്ടുണ്ടെങ്കിൽ അത് അഴിച്ചു മാറ്റി വൃത്തിയാക്കാൻ മറക്കരുത്. ചെറുചൂടുള്ള സോപ്പ് വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം. 

6. സൂര്യപ്രകാശം നേരിട്ടടിക്കുന്ന സമയങ്ങളിൽ പുറത്തുള്ള ജനാലകൾ വൃത്തിയാക്കുന്നത് ഒഴിവാക്കാം. 

7. മൈക്രോഫൈബർ മോപ്പ് ഉണ്ടെങ്കിൽ ഉയരത്തിലുള്ള ജനാലകൾ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും.