അടുക്കളയിലാണ് കൂടുതൽ സമയവും നമ്മൾ ചിലവഴിക്കാറുള്ളത്. അതുകൊണ്ട് തന്നെ കൃത്യമായ അടുക്കും ചിട്ടയോടുംകൂടി വേണം അടുക്കള ഒരുക്കാൻ.

വീട്ടിലെ പ്രധാന ഭാഗമാണ് അടുക്കള. അടുക്കളയിലാണ് കൂടുതൽ സമയവും നമ്മൾ ചിലവഴിക്കാറുള്ളത്. അതുകൊണ്ട് തന്നെ കൃത്യമായ അടുക്കും ചിട്ടയോടുംകൂടി വേണം അടുക്കള ഒരുക്കാൻ. സമാധാനപരമായി ഒട്ടും മുഷിയാതെ അടുക്കളയിൽ നിന്ന് ജോലി ചെയ്യണമെങ്കിൽ ശരിയായി രീതിയിൽ ഡിസൈൻ ചെയ്യണം. അടുക്കള ഡിസൈൻ ചെയ്യുമ്പോൾ നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്.

സ്പേസ് 

അടുക്കളയിൽ അത്യാവശ്യമായി വേണ്ടത് സ്ഥലമാണ്. നിക്കുവാനും ഇരിക്കുവാനും പാചകം ചെയ്യാനുമൊക്കെ മതിയായ സ്ഥലം ആവശ്യമാണ്. എന്നാൽ ചില വീടുകളിൽ സ്ഥലത്തിന് പരിമിതികൾ ഉണ്ടാവാം. അത്തരം സാഹചര്യങ്ങളിൽ സ്ഥലത്തിന്റെ പരിമിതികൾ മനസ്സിലാക്കി അതിനനുസരിച്ച് മാത്രം കാര്യങ്ങൾ ചെയ്യാം. അടുക്കള മുഴുവനും സാധനങ്ങൾ നിറച്ചുവെക്കുന്നത് ഒഴിവാക്കണം. ശരിയായി രീതിയിൽ വായു സഞ്ചാരമുണ്ടെന്ന് ഉറപ്പാക്കേണ്ടതും അത്യാവശ്യമാണ്. കാരണം പാചകം ചെയ്യുമ്പോഴും, ഭക്ഷ്യവസ്തുക്കൾ ഉള്ളതുകൊണ്ടും അടുക്കളക്കുള്ളിൽ പലതരം ഗന്ധങ്ങൾ തിങ്ങി നിൽക്കാൻ സാധ്യതയുണ്ട്. 

കിച്ചൻ ട്രയാങ്കിൾ 

സിങ്ക്, റഫ്രിജറേറ്റർ, സ്റ്റൗ തുടങ്ങിയവ അടുത്തടുത്ത് സ്ഥാപിക്കുന്നതിനാണ് കിച്ചൻ ട്രയാങ്കിൾ എന്ന് പറയുന്നത്. ഈ മോഡലിൽ അടുക്കളയൊരുക്കിയാൽ ജോലി ചെയ്യാൻ കൂടുതൽ സൗകര്യമാകും. ഇത് സമയം ലാഭിക്കുവാനും, എളുപ്പത്തിൽ ജോലികൾ തീർക്കാനും സഹായിക്കും. അതുവഴി നിങ്ങളുടെ വിലപ്പെട്ട സമയം ലാഭിക്കാം.

ക്ലീനിങ് 

അടുക്കള വൃത്തിയാക്കാൻ കുറച്ച് പണി കൂടുതലാണ്. കാരണം ഒരേസമയത്ത് നിരവധി സാധനങ്ങളാണ് നമ്മൾ അടുക്കളയിൽ ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ വൃത്തിയാക്കൽ ഇമ്മിണി വലിയ പാടുള്ള കാര്യം തന്നെ. എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കുന്ന തരത്തിലുള്ള മെറ്റീരിയലുകൾ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് വൃത്തിയാക്കുന്നതും എളുപ്പമാക്കാൻ സാധിക്കും. ഇതിനായി സ്റ്റെയിൻലെസ് സ്റ്റീൽ, സോളിഡ് സർഫസ് കൗണ്ടർ ടോപ്സ്, ഗ്ലാസ് തുടങ്ങിയ മെറ്റീരിയലുകൾ ഉപയോഗിക്കാം. ഇത് അടുക്കള എളുപ്പത്തിൽ വൃത്തിയാക്കാൻ സഹായിക്കും.

ലൈറ്റിങ്

അടുക്കളയിൽ ലൈറ്റിങ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഭംഗിക്കുമപ്പുറം അടുക്കളയിൽ വേണ്ടത് സൗകര്യങ്ങളാണ്. അതുകൊണ്ട് തന്നെ ശരിയായ വെളിച്ചം അടുക്കളയിലെ ഓരോ മുക്കിലും കോണിലും വേണ്ടത് അത്യാവശ്യമാണ്. അടുക്കളയിലെ ഓരോ ഭാഗങ്ങൾക്കും അതിന് ആവശ്യമായ ലൈറ്റുകൾ സ്ഥാപിക്കേണ്ടതുണ്ട്. ടാസ്ക്, ആംബിയന്റ്, അക്‌സെന്റ്, ഹാങ്ങിങ്, കിച്ചൻ ഡ്രോയർ, ക്യാബിനറ്റ് കിച്ചൻ തുടങ്ങി പലതരം ലൈറ്റുകൾ ഇന്ന് ലഭ്യമാണ്.

ഈ ചെടികൾ നിങ്ങളുടെ വീട്ടിലുണ്ടോ? എങ്കിൽ സൂക്ഷിക്കണം