വീടിന് കൂടുതൽ ഭംഗി നൽകുന്ന ഒന്നാണ് ഗ്ലാസ് ഉപയോഗിച്ചുകൊണ്ടുള്ള പണികൾ. സാധാരണ രീതിയിൽനിന്നുമൊക്കെ വ്യത്യസ്തമാണ് ഗ്ലാസ് മെറ്റീരിയലുകൾ. 

വീടിന് കൂടുതൽ ഭംഗി നൽകുന്ന ഒന്നാണ് ഗ്ലാസ് ഉപയോഗിച്ചുകൊണ്ടുള്ള പണികൾ. സാധാരണ രീതിയിൽനിന്നുമൊക്കെ വ്യത്യസ്തമാണ് ഗ്ലാസ് മെറ്റീരിയലുകൾ. ചിലർ വീടിന്റെ ഇന്റീരിയറിനും മറ്റ് ചിലർ ജനാലകൾക്കും വാതിലുകൾക്കും വരെ ഗ്ലാസ് ഫിറ്റ് ചെയ്യാറുണ്ട്. എന്നാൽ ഗ്ലാസ് മെറ്റീരിയലുകൾ സുരക്ഷിതമാണോ? എങ്ങനെയാണ് ഇവ ഉപയോഗിക്കേണ്ടത്. അറിയാം ഗ്ലാസ് ഫിറ്റിനെക്കുറിച്ച്.

സ്വകാര്യത

ഗ്ലാസ് മെറ്റീരിയലുകൾക്ക് പൊതുവെ സ്വകാര്യത കുറവായിരിക്കും. പുറത്തേക്കുള്ള വാതിലുകൾക്ക് ഗ്ലാസ് ഫിറ്റിങ്‌സ്‌ കൊടുക്കുന്നത് ഉചിതമല്ല. വീടിനുള്ളിൽ സ്വകാര്യത അധികമായി ആവശ്യം വരാത്ത അടുക്കളകൾക്കോ, നടുമുറ്റങ്ങൾക്കോ ഗ്ലാസ് ഫിറ്റിങ്‌സ്‌ നൽകാവുന്നതാണ്.

സുരക്ഷിതത്വം 

അപകസാധ്യതയുള്ളതോ, പൊട്ടാനിടയുള്ള സ്ഥലങ്ങളിലോ ഗ്ലാസ് ഫിറ്റിങ്‌സ്‌ നൽകുമ്പോൾ ശ്രദ്ധിക്കണം. അത്തരം സ്ഥലങ്ങളിൽ ഗ്ലാസ് മെറ്റീരിയൽ ഉപയോഗിക്കുമ്പോൾ കുറഞ്ഞത് 12 എം.എം കനം വരുന്ന ടഫൻസ്‌ ഗ്ലാസുകൾ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ചൂട് 

ചൂടടിക്കാൻ സാധ്യതയുള്ള ഭാഗങ്ങളിൽ ഗ്ലാസ് ഫിറ്റ് ചെയ്യുമ്പോൾ വെന്റിലേഷൻ, ക്രോസ് വെന്റിലേഷൻ നിർമിക്കണം. അല്ലെങ്കിൽ ചൂട് കടത്തിവിടാത്ത യു.വി സംരക്ഷണമുള്ള ഗ്ലാസുകൾ ഉപയോഗിക്കാം. ഇത് അമിതമായ ചൂടിനെ കുറക്കാൻ സഹായിക്കും.

സംരക്ഷണം 

സ്വകാര്യത ലഭിക്കാൻ ടിന്റഡ് ഗ്ലാസോ അല്ലെങ്കിൽ ഗ്ലാസിൽ, സ്റ്റിക്കറോ ഫ്രോസ്റ്റിങ്ങോ നൽകാവുന്നതാണ്. ഇത് നിങ്ങൾക്ക് കൂടുതൽ സ്വകാര്യത ഉറപ്പ് വരുത്തും. വീടിന് ഗ്ലാസ് ഫിറ്റ് നൽകുമ്പോൾ ടഫൻസ്‌ ഗ്ലാസ്, ടെംപെർഡ് ഗ്ലാസ്, ലാമിനേറ്റഡ് ഗ്ലാസ് എന്നിവ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. 

ബാത്റൂമിൽ ഈ സാധനങ്ങൾ വയ്ക്കുമ്പോൾ സൂക്ഷിക്കണം