ഭക്ഷണാവശിഷ്ടങ്ങൾ അടിഞ്ഞുകൂടുമ്പോഴാണ് ദുർഗന്ധം ഉണ്ടാകുന്നത്. ഇത് സിങ്കിൽ മാത്രമല്ല അടുക്കളയിൽ മുഴുവനും ദുർഗന്ധത്തെ പരത്തുന്നു

ദുർഗന്ധമുള്ള ഗാർബേജ് ഡിസ്പോസൽ വൃത്തിയാക്കുന്നത് കുറച്ചധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഭക്ഷണാവശിഷ്ടങ്ങൾ അടിഞ്ഞുകൂടുമ്പോഴാണ് ദുർഗന്ധം ഉണ്ടാകുന്നത്. ഇത് സിങ്കിൽ മാത്രമല്ല അടുക്കളയിൽ മുഴുവനും ദുർഗന്ധത്തെ പരത്തുന്നു. എന്നാൽ ഐസ് ഉപയോഗിച്ച് ദുർഗന്ധം എളുപ്പത്തിൽ ഇല്ലാതാക്കാൻ സാധിക്കും. ഐസ് ഉപയോഗിച്ച് ഗാർബേജ് ഡിസ്പോസൽ വൃത്തിയാക്കേണ്ടത് ഇങ്ങനെയാണ്. 

അടുക്കള സിങ്ക് 

വൃത്തിയാക്കുന്നതിന് മുമ്പ് സിങ്കിൽ മറ്റ് വസ്തുക്കളൊന്നും തന്നെ ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഭക്ഷണാവശിഷ്ടങ്ങൾ ഉള്ള പാത്രങ്ങളെല്ലാം സിങ്കിൽ നിന്നും മാറ്റിവെക്കാം. 

ഐസ് ഇടണം

ഗാർബേജ് ഡിസ്പോസലിലേക്ക് കുറച്ച് ഐസ് ഇട്ടുകൊടുക്കാം. 

വെള്ളം ഒഴിക്കണം 

ഗാർബേജ് ഡിസ്പോസലിൽ ഐസ് ഇട്ടതിന് ശേഷം അതിലേക്ക് വെള്ളം ഒഴിച്ച് കൊടുക്കണം. തണുപ്പുള്ള വെള്ളമാണ് ഉപയോഗിക്കേണ്ടത്. ചൂട് വെള്ളം ഉപയോഗിക്കാതിരിക്കുക. ഇത് ഐസ് പെട്ടെന്ന് അലിഞ്ഞു പോകാൻ കാരണമാകുന്നു. 

തണുത്ത വെള്ളം

ഐസ് അലിയുന്നതുവരെ തണുത്ത വെള്ളം അതിലേക്ക് ഒഴിച്ചുകൊണ്ടേയിരിക്കണം. ഇങ്ങനെ ചെയ്യുമ്പോൾ ദുർഗന്ധം ഇല്ലാതാകുന്നു. 

ഗാർബേജ് ഡിസ്പോസൽ വൃത്തിയാക്കാം

സിട്രസ്

നാരങ്ങ, ഓറഞ്ച് എന്നിവയുടെ തൊലി അതുപോലെയോ അല്ലെങ്കിൽ പൊടിച്ചെടുത്തതോ അതിലേക്ക് ഇട്ടുകൊടുക്കാം. ഇങ്ങനെ ചെയ്യുമ്പോൾ ദുർഗന്ധം ഇല്ലാതാകുന്നു. ആഴ്ച്ചയിൽ ഒരുതവണ ഇങ്ങനെ ചെയ്യുന്നത് നല്ലതായിരിക്കും.

എന്നും ഉപയോഗിക്കാം 

ഭക്ഷണ മാലിന്യങ്ങൾ ഇല്ലെങ്കിൽ പോലും എന്നും ഗാർബേജ് ഡിസ്പോസൽ വൃത്തിയാക്കുന്നത് നല്ലതായിരിക്കും. ഇത് ബ്ലേഡുകൾ തുരുമ്പെടുക്കാതിരിക്കാനും നന്നായി പ്രവർത്തിക്കാനും സഹായിക്കുന്നു. 

വിനാഗിരി 

ഐസ് ക്യൂബ് ട്രേയിൽ വിനാഗിരി നിറച്ചതിന് ശേഷം ഫ്രീസ് ചെയ്യാം. ഇത് ഗാർബേജ് ഡിസ്പോസലിൽ ഇട്ടുകൊടുത്താൽ അഴുക്കും ദുർഗന്ധവും ഇല്ലാതാകുന്നു. 

തണുത്ത വെള്ളം ഉപയോഗിക്കാം

അഴുക്കുകൾ ഉറഞ്ഞിരിക്കാൻ സാധ്യതയുള്ളത് കൊണ്ട് ഗാർബേജ് ഡിസ്പോസലിൽ ചൂട് വെള്ളം ഉപയോഗിക്കാതിരിക്കാം. പകരം തണുത്ത വെള്ളം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.