ചൂട് കാലാവസ്ഥയാണ് റോസ്മേരി വളർത്താൻ പറ്റിയ സമയം. നല്ല നീർവാർച്ചയുള്ള മണ്ണിൽ നട്ടുപിടിപ്പിക്കാം.

നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ചെടിയാണ് റോസ്മേരി. വീടിന് അകത്തും പുറത്തും റോസ്മേരി വളർത്താൻ സാധിക്കും. 2 മുതൽ 6 അടി വരെ ഇത് നീളം വെക്കാറുണ്ട്. വീട്ടിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് റോസ്മേരി. ഇത് പെട്ടെന്ന് വളരാൻ ഇങ്ങനെ ചെയ്താൽ മതി.

  1. ചൂട് കാലാവസ്ഥയാണ് റോസ്മേരി വളർത്താൻ പറ്റിയ സമയം. നല്ല നീർവാർച്ചയുള്ള മണ്ണിൽ നട്ടുപിടിപ്പിക്കാം. നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്താവണം റോസ്മേരി വളർത്തേണ്ടത്. ദിവസവും കുറഞ്ഞത് 6 മണിക്കൂർ എങ്കിലും നേരിട്ടുള്ള സൂര്യപ്രകാശം ചെടിക്ക് ആവശ്യമാണ്. വീടിനുള്ളിലാണ് വളർത്തുന്നതെങ്കിൽ സൂര്യപ്രകാശം ലഭിക്കുന്ന വിധത്തിൽ വയ്ക്കാം.

2. നല്ല നീർവാർച്ചയുള്ള മണ്ണിലെ റോസ്മേരി വളരുകയുള്ളു. എന്നാൽ അമിതമായി വെള്ളം ഒഴിക്കാൻ പാടില്ല. ഇത് ചെടിയുടെ വേര് നശിച്ച് പോകാൻ കാരണമാകുന്നു.

3. ചെടിക്ക് അമിതമായി വെള്ളമൊഴിക്കുന്നത് ഒഴിവാക്കണം. മണ്ണിൽ മതിയായ ഈർപ്പമില്ലെന്ന് കണ്ടാൽ മാത്രം ചെടിക്ക് വെള്ളമൊഴിക്കാൻ ശ്രദ്ധിക്കാം.

4. ചൂടുള്ള കാലാവസ്ഥയാണ് റോസ്‌മേരിക്ക് ആവശ്യം. അതിനാൽ തന്നെ തണുപ്പൻ കാലാവസ്ഥയിൽ റോസ്മേരി വളർത്തുന്നത് ഒഴിവാക്കാം. 55 മുതൽ 80 ഡിഗ്രി വരെയാണ് റോസ്മേരി വളരാൻ അനുയോജ്യമായ താപനില.

5. അധികം വളത്തിന്റെ ആവശ്യം റോസ്മേരി ചെടിക്ക് വരുന്നില്ല. കമ്പോസ്റ്റ് മണ്ണിൽ ചേർത്തതിന് ശേഷം മാത്രം ചെടി നടാം. ഇത് ചെടി നന്നായി വളരാൻ സഹായിക്കുന്നു. ശേഷം ദ്രാവക വളവും ഉപയോഗിക്കാവുന്നതാണ്.