ഉപയോഗം കഴിഞ്ഞതിന് ശേഷം നാരങ്ങ തോട് കളയാറാണ് പതിവ്. എന്നാൽ നാരങ്ങയുടെ തോടിനും ധാരാളം ഉപയോഗങ്ങളുണ്ട്. ചെടികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും നന്നായി വളരാനും നാരങ്ങ തോട് മതി.

അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് നാരങ്ങ. ഇതിൽ ധാരാളം വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഉപയോഗം കഴിഞ്ഞതിന് ശേഷം നാരങ്ങ തോട് കളയാറാണ് പതിവ്. എന്നാൽ നാരങ്ങയുടെ തോടിനും ധാരാളം ഉപയോഗങ്ങളുണ്ട്. ചെടികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും നന്നായി വളരാനും നാരങ്ങ തോട് മതി. ഇതിന്റെ ഉപയോഗങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

കീടശല്യം ഇല്ലാതാക്കുന്നു

ചെടികളിൽ പലതരം കീടങ്ങളുടെ ശല്യം ഉണ്ടാവാറുണ്ട്. എന്നാൽ നാരങ്ങ തോട് ഉപയോഗിച്ച് കീടങ്ങളെ അകറ്റാൻ സാധിക്കും. കുറച്ച് വെള്ളത്തിൽ നാരങ്ങ തോടിട്ടു നന്നായി തിളപ്പിക്കണം. തണുത്തതിന് ശേഷം ചെടികളിൽ സ്പ്രേ ചെയ്താൽ മതി.

വളമായി ഉപയോഗിക്കാം

പൊട്ടാസ്യം, കാൽസ്യം, മഗ്‌നീഷ്യം തുടങ്ങിയ പോഷകങ്ങൾ ധാരാളം നാരങ്ങ തോടിൽ അടങ്ങിയിട്ടുണ്ട്. മണ്ണിൽ ചേർക്കുകയോ ചെടികൾക്ക് ചുറ്റുമിടുകയോ ചെയ്യാം. ഇത് ചെടിയുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.

കമ്പോസ്റ്റ്

നാരങ്ങ തോട് കമ്പോസ്റ്റിൽ ചേർക്കുന്നത് നല്ലതാണ്. ഡീകമ്പോസ്റ്റ് പ്രക്രിയ വേഗത്തിലാക്കാനും നല്ല പോഷക ഗുണമുള്ള കമ്പോസ്റ്റ് ലഭിക്കാനും ഇത് സഹായിക്കുന്നു. ഇത് ചെടികളുടെ വളർച്ച മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ഉറുമ്പിനെ തുരത്താം

സിട്രസിന്റെ ഗന്ധം ഉറുമ്പുകൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു. ഉറുമ്പ് സ്ഥിരമായി വരുന്ന സ്ഥലങ്ങളിൽ നാരങ്ങ തോട് ഇടാം. ഇത് ഉറുമ്പ് വരുന്നതിനെ തടയുന്നു.

ദുർഗന്ധം അകറ്റാം

കമ്പോസ്റ്റിലെ ദുർഗന്ധം അകറ്റാനും നാരങ്ങയുടെ തോട് ഉപയോഗിക്കാറുണ്ട്. ഇത് കമ്പോസ്റ്റിൽ ചേർത്തുകൊടുത്താൽ മാത്രം മതി. ദുർഗന്ധം മാറി നല്ല ഗന്ധം ലഭിക്കും.

ഉപയോഗിക്കുമ്പോൾ

വളരെ ചെറിയ അളവിൽ മാത്രമേ നാരങ്ങ തോട് ഉപയോഗിക്കാൻ പാടുള്ളൂ. നാരങ്ങയുടെ തോടിലുള്ള അസിഡിക് ഓയിലിൽ ആണ് ഇതിന്റെ ഗുണങ്ങൾ അടങ്ങിയിട്ടുള്ളത്. അതിനാൽ തന്നെ തോട് മുറിച്ചെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്.