അടുക്കളയിലാണ് അധികവും പ്രാണികളുടെ ശല്യം ഉണ്ടാകുന്നത്. അതിനാൽ തന്നെ ഇത് അടുക്കളയിൽ വളർത്തുന്നതാണ് നല്ലത്.
വെള്ളത്തിലും മണ്ണിലും വളരുന്ന മറ്റുചെടികളെ പോലെയല്ല വീനസ് ഫ്ലൈ ട്രാപ്. പ്രാണികളെ പിടികൂടി ഭക്ഷിക്കുകയാണ് ഈ ചെടി ചെയ്യാറുള്ളത്. ഇതിൽ നിന്നും ലഭിക്കുന്ന പോഷകങ്ങളാണ് ചെടിയെ നന്നായി വളരാൻ സഹായിക്കുന്നത്. ഇലകൾ തന്നെയാണ് വീനസ് ഫ്ലൈ ട്രാപ്പിനെ മറ്റുള്ളതിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഇതൊരു ചെടിയാണോ എന്ന് സംശയിപ്പിക്കും വിധമാണ് വീനസ് ഫ്ലൈ ട്രാപ്പിന്റെ ഇരയെ പിടിക്കുന്ന ഇലകൾ.
ഇരയെ പിടികൂടുന്നു
വളരെ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് ഇത്. കീടങ്ങളെ പിടികൂടാൻ ശേഷിയുള്ളത് കൊണ്ട് തന്നെ ഈ ചെടി വീട്ടിൽ വളർത്തുന്നത് ഉപയോഗപ്രദമാണ്. അടുക്കളയിലാണ് അധികവും പ്രാണികളുടെ ശല്യം ഉണ്ടാകുന്നത്. അതിനാൽ തന്നെ ഇത് അടുക്കളയിൽ വളർത്തുന്നതാണ് നല്ലത്. നല്ല പ്രകാശവും, ചൂടുള്ള സ്ഥലങ്ങളിലും ഇത് നന്നായി വളരുന്നു. ബാത്‌റൂമിലും ഈ ചെടി വളർത്താൻ വളർത്താൻ സാധിക്കും.
ചെടിയുടെ വളർച്ച
മാംസഭുക്കായ ഈ ചെടിക്ക് രണ്ട് മാസത്തോളം കീടങ്ങളെ ഭക്ഷിക്കാതെ ജീവിക്കാൻ സാധിക്കും. അതേസമയം വീടിന് പുറത്താണ് വളർത്തുന്നതെങ്കിൽ ചെടിക്ക് ധാരാളം കീടങ്ങളെ ഭക്ഷിക്കാൻ കഴിയും. മനുഷ്യർ കഴിക്കുന്ന ഭക്ഷണങ്ങളൊന്നും ഇത് ഭക്ഷിക്കാറില്ല. ചെറിയ കീടങ്ങൾ മാത്രമാണ് ഇതിന്റെ ഭക്ഷണം.
മണ്ണ്
ഏതു മണ്ണിലും വളരുന്ന ചെടിയാണ് വീനസ് ഫ്ലൈ ട്രാപ്. എന്നിരുന്നാലും പെരിലൈറ്റും മണലും മിക്സ് ചെയ്ത മണ്ണിൽ നട്ടുവളർത്തുന്നത് നല്ലതായിരിക്കും. ഈ ചെടിക്ക് ഈർപ്പം ഇഷ്ടമായതിനാൽ മണ്ണിൽ ഏപ്പോഴും ഈർപ്പം ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
സൂര്യപ്രകാശം
ദിവസവും കുറഞ്ഞത് 6 മണിക്കൂർ സൂര്യപ്രകാശം ചെടിക്ക് ആവശ്യമാണ്. കൂടാതെ ചൂടും ആവശ്യമാണ്. ലൈറ്റ് ഉപയോഗിച്ച് കൃത്രിമമായ വെളിച്ചം നൽകുന്നുണ്ടെങ്കിൽ ചെടി ബൾബിൽ നിന്നും 4 ഇഞ്ച് മാറ്റി വയ്ക്കാൻ ശ്രദ്ധിക്കണം.


