പൊടിപടലങ്ങൾ, ഈർപ്പം, മറ്റ് കേടുപാടുകൾ എന്നിവയിൽ നിന്നും വൈദ്യുത കണക്ഷനുകളെ സംരക്ഷിക്കുകയും അതിലൂടെ വൈദ്യുത സംവിധാനത്തെ നിലനിർത്തുകയും ചെയ്യുന്നു.
ഇലക്ട്രിക് വയറിങ് സംവിധാനത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് ജംക്‌ഷൻ ബോക്സ്. ഇതിനെ ഇലക്ട്രിക്കൽ ബോക്സ് എന്നും പറയാറുണ്ട്. കെട്ടിടങ്ങളിലെ വൈദ്യുതി കണക്ഷനുകളെ സുരക്ഷിതമാക്കാൻ വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്. ഒന്നിലധികം വയറുകൾ ബന്ധിപ്പിക്കുന്ന കേന്ദ്ര ബിന്ദുവാണ് ജംക്‌ഷൻ ബോക്സ്. മെറ്റൽ, പ്ലാസ്റ്റിക് തുടങ്ങിയ മെറ്റീരിയലുകളിലും പല വലുപ്പത്തിലും ജംക്‌ഷൻ ബോക്സ് ലഭിക്കും. ഇതിന്റെ ഉപയോഗങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
സുരക്ഷ
വൈദ്യുത സംവിധാനങ്ങൾ സുരക്ഷിതമാക്കുന്നതിൽ ജംക്‌ഷൻ ബോക്സ് പ്രധാന പങ്കുവഹിക്കുന്നു. തീപിടുത്തം, ഷോർട്ട് സർക്യൂട്ട്, സ്പാർക് തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ലൈവ് വയറുകളായുള്ള നേരിട്ടുള്ള സമ്പർക്കം ഇല്ലാതാക്കുകയും അതുവഴി വൈധ്യുതാഘാതം ഉണ്ടാവാനുള്ള സാധ്യതെയും ഇത് കുറയ്ക്കുന്നു.
സംരക്ഷണം
പൊടിപടലങ്ങൾ, ഈർപ്പം, മറ്റ് കേടുപാടുകൾ എന്നിവയിൽ നിന്നും വൈദ്യുത കണക്ഷനുകളെ സംരക്ഷിക്കുകയും അതിലൂടെ വൈദ്യുത സംവിധാനത്തെ നിലനിർത്തുകയും ചെയ്യുന്നു. ചില ജംക്‌ഷൻ ബോക്സുകൾ പുറത്തുള്ള ഉപയോഗത്തിന് നിർമ്മിച്ചിട്ടുള്ളതാണ്. ഇത് മഴ, മഞ്ഞ് എന്നിവയിൽ നിന്നും സംരക്ഷണം ലഭിക്കാൻ സഹായിക്കുന്നു.
ജംക്‌ഷൻ ബോക്സിന്റെ വലുപ്പം
വയറുകളുടെയും കണക്ഷനുകളുടെയും എണ്ണം മനസിലാക്കിയാണ് ഏതുതരം ജംക്‌ഷൻ ബോക്സ് ഉപയോഗിക്കണെമെന്ന് തെരഞ്ഞെടുക്കേണ്ടത്.
മെറ്റീരിയലുകൾ
മെറ്റൽ, പ്ലാസ്റ്റിക് തുടങ്ങിയ മെറ്റീരിയലുകളിൽ ജംക്‌ഷൻ ബോക്സ് ലഭ്യമാണ്. ഓരോ മെറ്റീരിയലുകൾക്കും അതിന്റേതായ ഗുണങ്ങളും കുറവുകളും ഉണ്ടാകും. മെറ്റൽ ബോക്സുകൾ വളരെ ശക്തവും, തീപിടുത്ത സാധ്യതയെ കുറയ്ക്കുകയും ചെയ്യുന്നു. അതേസമയം പ്ലാസ്റ്റിക് അല്ലെങ്കിൽ പിവിസി ബോക്സുകൾ കെട്ടിടത്തിനുള്ളിൽ ഉപയോഗിക്കാൻ സാധിക്കുന്നവയാണ്. എന്നാൽ ഇത് മെറ്റൽ പോലെ ശക്തമല്ല. കൂടാതെ തീപിടുത്ത സാധ്യത വളരെ കൂടുതലുമാണ്.
മൂടി സൂക്ഷിക്കാം
ജംക്‌ഷൻ ബോക്സ് ശരിയായ രീതിയിൽ മൂടി സൂക്ഷിക്കുകയും ഇൻസ്റ്റാൾ ചെയ്യുകയും വേണം. അഴുക്കും പൊടിപടലങ്ങളും ഈർപ്പവും ബോക്സിനുള്ളിൽ കടക്കുന്നത് ഒഴിവാക്കുകയും സ്പാർക്കുണ്ടായി തീപിടിക്കാനുള്ള സാധ്യതയെ കുറയ്ക്കാനും ഇതിലൂടെ സാധിക്കുന്നു.


