പുറത്തുള്ളതിനേക്കാളും വീടിനുള്ളിലാണ് വായുമലിനീകരണം സംഭവിക്കുന്നതെന്ന് പറയാം. നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളാണ് വായുവിനെ മലിനപ്പെടുത്തുന്നത്. വായുമലിനീകരണം തടയാൻ ഇങ്ങനെ ചെയ്യൂ.
പുറത്ത് മാത്രമല്ല വീടിന് അകത്തും വായു മലിനമാകാറുണ്ട്. പുറത്തുള്ളതിനേക്കാളും വീടിനുള്ളിലാണ് വായുമലിനീകരണം സംഭവിക്കുന്നതെന്ന് പറയാം. നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളാണ് വായുവിനെ മലിനപ്പെടുത്തുന്നത്. ഇത് നമ്മുടെ ആരോഗ്യത്തെയും ബാധിക്കുന്നു. വീടിനുള്ളിലെ വായു മലിനപ്പെടുന്നതിന്റെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
1. പുറത്തുനിന്നുള്ളവ
ജനാല, വാതിൽ, വെന്റിലേഷൻ എന്നിവയിലൂടെ മലിനമായ വായു വീടിനുള്ളിലേക്ക് പ്രവേശിക്കുന്നു. പലതരം വിഷവസ്തുക്കളാണ് വീടിനുള്ളിൽ പടരുന്നത്. ഇത് നമ്മുടെ വസ്ത്രങ്ങളിലും ഭക്ഷണത്തിലുമൊക്കെ പറ്റിയിരിക്കുകയും ചെയ്യും. അതിനാൽ തന്നെ വെന്റിലേഷൻ, ജനാല, വാതിൽ എന്നിവ ഇടയ്ക്കിടെ പൊടിപടലങ്ങൾ അടിച്ചുവാരി വൃത്തിയാക്കുന്നത് നല്ലതായിരിക്കും.
2. ഗ്യാസ് സ്റ്റൗ, ഓവൻ
വീടിനുള്ളിൽ വായു മലിനീകരണം ഉണ്ടാവുന്നതിന്റെ മറ്റൊരു കാരണമാണ് ഗ്യാസ് സ്റ്റൗവും, ഓവനും. ഇവ ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ ഇതിൽ നിന്നും വിഷവസ്തുക്കൾ പുറന്തള്ളപ്പെടുന്നു. പ്രത്യേകിച്ചും അമിതമായ ചൂടിൽ പാചകം ചെയ്യുമ്പോൾ. എന്നാൽ അടുക്കളയിൽ ചിമ്മിനി ഉപയോഗിക്കുന്നതിലൂടെ വായുമലിനീകരണത്തെ തടയാൻ സാധിക്കും.
3. പെയിന്റ് ചെയ്യുമ്പോൾ
വീട് പുതിയാക്കാൻ വേണ്ടി പെയിന്റ് മാറ്റുകയും പുതിയ ഫർണിച്ചറുകൾ വാങ്ങിക്കുകയും ചെയ്യാറുണ്ട്. ഇത് വീടിനെ മോടിപിടിപ്പിക്കുമെങ്കിലും വീടിനുള്ളിൽ വായുമലിനീകരണം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിൽ നിന്നും വിഷവസ്തുക്കൾ പുറന്തള്ളപ്പെടുന്നു. ഇത് വായുവിനെ മലിനമാക്കുകയും ചെയ്യും. അതിനാൽ തന്നെ വീട് പെയിന്റ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.
4. വൃത്തിയാക്കുമ്പോൾ
വീട് വൃത്തിയാക്കാൻ പലതരം ക്ലീനറുകൾ നമ്മൾ ഉപയോഗിക്കാറുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കളും സുഗന്ധവും വായുവിനെ മലിനമാക്കുന്നു. എന്നാൽ വീടിനുള്ളിൽ എയർ പ്യൂരിഫയർ ഉപയോഗിക്കുന്നത് വായുവിനെ ശുദ്ധീകരിക്കാൻ സഹായിക്കും.


