സിങ്കിൽ സ്ട്രെയിനർ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ഇത് മാലിന്യങ്ങൾ ഡ്രെയിനിലേക്ക് പോകുന്നതിനെ തടയുന്നു. ഡ്രെയിനിൽ അഴുക്കുകൾ അടിഞ്ഞുകൂടിയാൽ ദുർഗന്ധം ഉണ്ടാവാൻ സാധ്യത കൂടുതലാണ്.
വീട്ടിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നതും ജോലികൾ ചെയ്യുന്നതും അടുക്കളയിലാണ്. അതിനാൽ തന്നെ അഴുക്കും അണുക്കളും ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അടുക്കളയിൽ എപ്പോഴും ഉപയോഗിക്കുന്നത് സിങ്കാണ്. പാത്രങ്ങളും പച്ചക്കറികളും മീനും മാംസവും എല്ലാം വൃത്തിയാക്കുന്നത് കിച്ചൻ സിങ്കിലാണ്. അതിനാൽ തന്നെ സിങ്കിലാണ് ഏറ്റവും കൂടുതൽ അഴുക്കും അണുക്കളും ഉണ്ടാകുന്നതും. കിച്ചൻ സിങ്ക് എപ്പോഴും വൃത്തിയോടെ സൂക്ഷിച്ചില്ലെങ്കിൽ ഇതിൽ നിന്നുമുള്ള അണുക്കൾ പാത്രങ്ങളിലേക്ക് പടരുകയും അത് ഭക്ഷണത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ കിച്ചൻ സിങ്ക് എപ്പോഴും വൃത്തിയോടെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
ഭക്ഷണാവശിഷ്ടങ്ങൾ പറ്റിയിരിക്കുന്ന സാഹചര്യം ഒഴിവാക്കാം. പാത്രങ്ങൾ കഴുകി കഴിഞ്ഞാൽ സിങ്ക് വൃത്തിയാക്കാൻ മറക്കരുത്. ഇത് അണുക്കൾ പെരുകാൻ കാരണമാകുന്നു.
2. സിങ്കിലെ പറ്റിപ്പിടിച്ച കറയും അഴുക്കും ഇല്ലാതാക്കാൻ വിനാഗിരി മതി. വിനാഗിരിയിൽ കുറച്ച് വെള്ളം ചേർത്തതിന് ശേഷം സിങ്കിലേക്ക് ഒഴിക്കണം. ശേഷം സ്‌ക്രബർ ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയാൽ മതി. ഡിഷ് വാഷർ ഉപയോഗിച്ചും കിച്ചൻ സിങ്ക് എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും.
3. ക്ലീനറുകൾ ഉപയോഗിച്ച് സിങ്ക് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കണം. ഓരോ മെറ്റീരിയലിനും വ്യത്യസ്തമായ സ്വഭാവമാണ് ഉള്ളത്. ഇത് സിങ്കിന്റെ തിളക്കം മങ്ങാൻ കാരണമാകുന്നു.
4. സിങ്കിൽ സ്ട്രെയിനർ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ഇത് മാലിന്യങ്ങൾ ഡ്രെയിനിലേക്ക് പോകുന്നതിനെ തടയുന്നു. ഡ്രെയിനിൽ അഴുക്കുകൾ അടിഞ്ഞുകൂടിയാൽ ദുർഗന്ധം ഉണ്ടാവാൻ സാധ്യത കൂടുതലാണ്. കൂടാതെ വെള്ളം പോകാതെ തങ്ങി നിൽക്കുകയും ചെയ്യും.
5. എണ്ണ, നെയ്യ് തുടങ്ങിയ സാധനങ്ങൾ സിങ്കിലേക്ക് ഒഴിക്കുന്നത് ഒഴിവാക്കാം. ഇത് ഡ്രെയിനിലും പൈപ്പിലും തങ്ങി നിൽക്കുകയും മാലിന്യങ്ങൾ അടിഞ്ഞുകൂടാനും കാരണമാകുന്നു.
6. നാരങ്ങ നീരും ബേക്കിംഗ് സോഡയും ചേർത്ത് സിങ്കിലേക്ക് ഒഴിച്ച് വൃത്തിയാക്കാൻ സാധിക്കും. ഇത് അണുക്കളേയും കറയെയും എളുപ്പത്തിൽ നീക്കം ചെയ്യുകയും ദുർഗന്ധം ഇല്ലാതാക്കുകയും ചെയ്യുന്നു.


