ബെഡ്‌റൂം കോർണറുകളെ ഇനി ഒഴിച്ചിടേണ്ടി വരില്ല; ഉപയോഗപ്രദമാക്കാം ഇങ്ങനെ
എല്ലാ ഭാഗവും അലങ്കരിക്കുമ്പോൾ കോണുകൾ മാത്രം ഒഴിച്ചിടുന്നത് മുറിക്ക് അഭംഗി നൽകും. കോണായതുകൊണ്ട് തന്നെ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന തോന്നൽകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

എപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഒരിടമാണ് മുറിക്കുള്ളിലെ കോണുകൾ. ഒതുങ്ങിയ സ്ഥലമായതുകൊണ്ട് തന്നെ കൂടുതൽ പ്രാധാന്യം കൊടുക്കുന്നില്ലെന്നതാണ് സത്യം. എല്ലാ ഭാഗവും അലങ്കരിക്കുമ്പോൾ കോണുകൾ മാത്രം ഒഴിച്ചിടുന്നത് മുറിക്ക് അഭംഗി നൽകും. കോണായതുകൊണ്ട് തന്നെ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന തോന്നൽകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാൽ ഇനി കിടപ്പുമുറിക്കുള്ളിലെ കോണുകൾ എളുപ്പത്തിൽ ഉപയോഗപ്രദമാക്കാൻ സാധിക്കും.
1. ജനാലയുടെ അടുത്തായിട്ടാണ് കോണുകൾ ഉള്ളതെങ്കിൽ അവിടേക്ക് ഒരു കസേര ഇടാവുന്നതാണ്. ഇവിടെ ഇരുന്നുകൊണ്ട് സംസാരിക്കുവാനും, വിശ്രമിക്കാനുമൊക്കെ സാധിക്കും.
2. ലാമ്പുകളോ, ഭിത്തിയിൽ തൂക്കിയിടുന്ന ലൈറ്റുകളോ വെക്കുകയാണെങ്കിൽ അത് നിങ്ങളുടെ കിടപ്പുമുറിയെ കൂടുതൽ ഭംഗിയാക്കും.
3. ഒഴിഞ്ഞ കോണുകളിൽ ഷെൽഫുകൾ സ്ഥാപിക്കുകയാണെങ്കിൽ അത് പുസ്തങ്ങൾവെക്കാൻ ഉപയോഗപ്രദമാകും.
4. ഡ്രസിങ് ടേബിൾ സ്ഥാപിച്ചാൽ നിങ്ങൾക്ക് ഒരുങ്ങാൻ ഒരിടവും കോണുകൾ ഒഴിഞ്ഞു കിടക്കുന്നത് ഒഴിവാക്കാനും സാധിക്കും.
5. ചെറിയൊരു ടേബിൾ സ്ഥാപിച്ച് ലാമ്പോ, ഫോട്ടോ ഫ്രെയ്‌മോ അല്ലെങ്കിൽ മറ്റെന്തെങ്കിലും വസ്തുക്കളോ വെക്കുകയാണെങ്കിൽ കോണുകൾ ഒഴിഞ്ഞുകിടക്കില്ല.
6. ഒഴിഞ്ഞ കോണുകളുടെ ഭിത്തികളിൽ ചിത്രങ്ങളോ, പെയ്ന്റിങ്ങുകളോ വെക്കുകയാണെങ്കിൽ കിടപ്പുമുറിയെ കൂടുതൽ മനോഹരമാക്കും.
7. കിടപ്പുമുറിയുടെ നിറത്തിന് ചേരുന്ന വിധത്തിലുള്ള ചെടികൾ ഒഴിഞ്ഞ കോണുകളിൽ വെച്ചുപിടിപ്പിക്കാവുന്നതാണ്.
8. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ കിടപ്പുമുറിയുടെ ഒരു കോണിൽ ചെറിയൊരു ഓഫീസ് ഒരുക്കാം.
9. കോഫി ടേബിളോ, കസേരയോ ഇടുകയാണെങ്കിൽ നിങ്ങൾക്ക് വിശ്രമിക്കാൻ മുറിക്കുളിൽ തന്നെ ഒരിടമാകും.
ഈ മിടുക്കിയെ ഓർക്കുന്നുണ്ടോ നിങ്ങൾ; ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ യുവതി ജ്യോതി അംഗേ
