കോഴിക്കോട്: ഫാസ്റ്റ് ഫുഡിനോടും ഹോട്ടല്‍ ഭക്ഷണത്തോടുമാണ് കുട്ടികള്‍ക്ക് ഇന്നു പ്രിയം. പക്ഷേ സ്വന്തം നാടിന്റെ പലഹാരപ്പെരുമയെ പരിചയപ്പെടുത്തുകയാണ് കോഴിക്കോട് ചാലിയത്തെ ഉമ്പിച്ചിഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. കിളിക്കൂട്, വ്യത്യസ കട്‌ലറ്റുകള്‍, മുട്ടച്ചമ്മന്തി തുടങ്ങി മലബാറിലെ പേരറുയുന്നതും അറിയാത്തതുമായ പലഹാരക്കൂട്ടങ്ങളൊക്കെ ഒരു ക്ലാസ് മുറുയില്‍. വിദ്യാര്‍ഥികള്‍ അവരവരുടെ വീടുകളില്‍ നിന്ന് തയ്യാറാക്കി കൊണ്ടു വന്നതാണ് ഈ വിഭവങ്ങളൊക്കെ. ഫാസ്റ്റ് ഫുഡ് ശീലങ്ങള്‍ വര്‍ധിച്ചു വരുന്ന കാലത്ത് കുട്ടികള്‍ക്ക് മായം കലരാത്ത വീട്ടുവിഭവങ്ങള്‍ പരിചയപ്പെടുത്തുക ലക്ഷ്യമിട്ടായിരുന്നു പ്രദര്‍ശനം.