ഹോർമോൺ വ്യതിയാനം ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, മുഖക്കുരു, ലെെം​ഗിക പ്രശ്നങ്ങൾ ഇവയെല്ലാം ഹോർമോണുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈസ്ട്രജനാണ് സ്ത്രീകളില്‍ ആര്‍ത്തവത്തെ സഹായിക്കുന്ന ഹോര്‍മോണ്‍. 

നമ്മുടെ ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതില്‍ ഹോര്‍മോണിന്റെ പങ്ക് വളരെ വലുതാണ്‌. ശരീരത്തിലെ വിവിധ ഗ്രന്ഥികളിലാണ് ഇവ ഉത്പാദിപ്പിക്കുന്നത്. പ്രായമാകുന്തോറും ശരീരത്തിലെ ഹോര്‍മോണ്‍ ഉത്പാദനം കുറയുകയാണ് ചെയ്യാറുള്ളത്. അതേസമയം ചില ഹോര്‍മോണുകളുടെ ഉത്പാദനം കൂടുകയും ചെയ്യും. ഇതാണ് പലപ്പോഴും മധ്യവയസ്സാകുന്നതോടെ ഹോര്‍മോണ്‍ വ്യതിയാനത്തിനു കാരണമാകുന്നത്. പ്രത്യുൽപാദനം അടക്കം ശരീരത്തിലെ ഒരുപാടു ഘടകങ്ങളെ നിയന്ത്രിക്കുന്നതില്‍ ഹോര്‍മോണിനു പ്രാധാന്യമുണ്ട്. ഹോർമോണുമായി ബന്ധപ്പെട്ട് നിരവധി ആരോ​ഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകാറുള്ളത്. 

ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, മുഖക്കുരു, ലെെം​ഗിക പ്രശ്നങ്ങൾ ഇവയെല്ലാം ഹോർമോണുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈസ്ട്രജനാണ് സ്ത്രീകളില്‍ ആര്‍ത്തവത്തെ സഹായിക്കുന്ന ഹോര്‍മോണ്‍. അതേസമയം പ്രൊജസ്റ്റെറോണ്‍ ആണ് പ്രത്യുൽപാദന ഹോര്‍മോണ്‍. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ബാധിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാകുന്നത് പ്രൊജസ്റ്റെറോണ്‍ കുറയുമ്പോഴാണ്. ആര്‍ത്തവവിരാമമായ സ്ത്രീകളിലെ ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാകുന്നത് ഈസ്ട്രജന്‍ 
ഹോർമോൺ കുറയുമ്പോഴാണ്.

ലക്ഷണങ്ങൾ ഇവയൊക്കെ...

1. ഉറക്കമില്ലായ്മ
2.അകാരണമായ വിഷമം 
3. ഭാരം കുറയുക
4. മുടികൊഴിച്ചിൽ
 5. മുഖക്കുരു