ജക്കാര്‍ത്ത: സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പരസ്യമാണിത്. ഇന്തോനേഷ്യയിലെ ഈ ഒറ്റ നിലക്കെട്ടിടം വില്‍ക്കാന്‍ നല്‍കിയ പരസ്യപ്രകാരം ഈ വീട് വാങ്ങുന്ന വ്യക്തിക്ക് വീട്ടുടമയായ സ്ത്രീയെ ഭാര്യയായി ലഭിക്കാം.

രണ്ടു ബെഡ് റൂം , രണ്ടു ബാത്ത് റൂം, ഹാള്‍ ,ഒരു പാര്‍ക്കിംഗ് സ്പേസ് കൂടാതെ ഫിഷിംഗ് പോണ്ടും ഉള്ള ഈ വീടിന് 75000 ഡോളറാണ് വിലയിട്ടിരിക്കുന്നത്. വീടിന്‍റെ ഉടമസ്ഥയായ സ്ത്രീവിധവയാണ്. വിന ലീ എന്ന 40 കാരിയായ അവര്‍ സല്‍മെന്‍ എന്ന സ്ഥലത്ത് ഒരു ബ്യൂട്ടി പാര്‍ലര്‍ നടത്തുകയാണ്.

ഓണ്‍ലൈനില്‍ നല്‍കിയിരിക്കുന്ന ഈ പരസ്യം 2015 ലേതാണെങ്കിലും വീട് ഇപ്പോഴും വിറ്റിട്ടില്ല. ഇപ്പോഴാണ് വിഷയം അതായത് പരസ്യം ആളുകള്‍ ശ്രദ്ധിക്കുന്നതും കൂടുതല്‍ ചര്‍ച്ചയാകുന്നതും. വീട് വില്‍ക്കുന്ന പരസ്യത്തില്‍ ഒടുവിലായി ഇങ്ങനെ ഒരു നിബന്ധനയുണ്ട്.

വീടിന്‍റെ വിലയായ 75000 ഡോളറില്‍ ഒരു വിലപേശലും സാദ്ധ്യമല്ല. ആവശ്യക്കാര്‍ മാത്രം ബന്ധപ്പെടുക. വീട് വാങ്ങുന്നവര്‍ വീട്ടുടമയായ വനിതയെ വിവാഹം കഴിക്കാനായി അഭ്യര്‍ഥന നടത്താവുന്നതാണ്.