ബീറ്റ്റൂട്ട് തേങ്ങാപാൽ കറി തയ്യാറാക്കാം

https://static.asianetnews.com/images/authors/9853d151-0542-5c01-aab1-33e75bb8e267.jpg
First Published 3, Feb 2019, 4:37 PM IST
how to prepare beetroot coconut milk curry
Highlights

വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ബീറ്റ്റൂട്ട് തേങ്ങാപാൽ കറി. സ്വാദൂറും ബീറ്റ്റൂട്ട് തേങ്ങാപാൽ കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...
 

തയ്യാറാക്കാൻ വേണ്ട ചേരുവകൾ...

ബീറ്റ്റൂട്ട്                                                1 എണ്ണം 
ചുവന്നുള്ളി                                          10 എണ്ണം    
പച്ചമുളക്                                               2 എണ്ണം
തേങ്ങയുടെ ഒന്നാം പാൽ                  ഒരു കപ്പ് 
തേങ്ങയുടെ രണ്ടാം പാൽ                 അര കപ്പ്
വെളിച്ചെണ്ണ                                          ആവശ്യത്തിന്
ഉപ്പ്                                                          ആവശ്യത്തിന്
കടുക്                                                     ഒരു നുള്ള്

തയ്യാറാക്കുന്ന വിധം...

ആദ്യം ചട്ടിയിൽ എണ്ണ ചൂടാക്കാം. ഇനി കടുക് വറുക്കാം. 

ശേഷം പച്ചമുളകും ചുവന്നുള്ളിയും വഴറ്റാം. ഇനി ബീറ്റ്റൂട്ട് ചേർത്ത് കൊടുക്കാം. ഉപ്പും ചേർക്കാം. 

 ഒപ്പം രണ്ടാം പാലും കൂടി ചേർക്കാം. രണ്ടാം പാലിൽ  കിടന്നു വേണം ബീറ്റ്റൂട്ട് വേവാൻ. 

അടച്ചു വച്ച് വേവിക്കാം. വെന്ത‌് ഒന്ന് വറ്റിച്ചെടുക്കാം. അവസാനം വെന്തു കഴിയുമ്പോൾ ഒന്നാം പാൽ ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം.

loader