കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന വിഭവങ്ങളിലൊന്നാണ് ചോക്ലേറ്റ് കപ്പ് കേക്ക്. അടിപൊളി ചോക്ലേറ്റ് കപ്പ് കേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...  

തയ്യാറാക്കാൻ വേണ്ട ചേരുവകൾ...

മൈദ 200 ഗ്രാം
ബട്ടർ 200 ഗ്രാം
പഞ്ചസാര പൊടിച്ചത് 200 ഗ്രാം
മുട്ട 6 എണ്ണം
ബേക്കിംഗ് പൗഡർ 1 ടീസ്പൂൺ
വാനില എസ്സൻസ് 1 ടേബിൾസ്പൂൺ
ചോക്ലേറ്റ് പൗഡർ 3 ടീസ്പൂൺ 
പാൽ 2 ടേബിൾസ്പൂൺ 

തയ്യാറാക്കുന്ന വിധം...

ആദ്യം മുട്ടയുടെ മഞ്ഞയും വെള്ളയും വേർതിരിക്കണം. ശേഷം വെള്ള നന്നായി ബീറ്റ് ചെയ്ത് മാറ്റി വയ്ക്കാം. 

മൈദയും ബേക്കിംഗ് പൗഡറും യോജിപ്പിച്ച് അരിച്ച് മാറ്റി വയ്ക്കാം.

ഇനി ഒരു കുഴിഞ്ഞ പാത്രത്തിൽ ബട്ടറും പഞ്ചസാരയും മുട്ടയുടെ മഞ്ഞയും നന്നായി ബീറ്റ് ചെയ്ത് എടുക്കാം. 

ശേഷം പാലും വാനില എസ്സെൻസും ചേർത്ത് കൊടുക്കാം. ശേഷം മൈദ കുറച്ച് കുറച്ചായി ചേർത്ത് ബീറ്റ് ചെയ്ത് എടുക്കാം. 

ചോക്ലേറ്റ് പൊടി ചേർക്കുക. അവസാനം മുട്ടയുടെ വെള്ള ചേർക്കാം. ഇത് ചേർക്കുമ്പോൾ ബീറ്റ് ചെയ്യാൻ പാടില്ല. കേക്ക് മിക്സ് റെഡിയായി...ഇനി ഇത് ബേക്ക് ചെയ്യാം. 

180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത് 20 മിനിറ്റ് ബേക്ക് ചെയ്യാം.

അടിപൊളി ചോക്ലേറ്റ് കപ്പ് കേക്ക് തയ്യാറായി...