നമ്മൾ ചുരക്ക കൊണ്ട് കറികളൊക്കെ ഉണ്ടാക്കാറുണ്ട്. ചുരക്ക കൊണ്ട് സൂപ്പറൊരു പായസം ഉണ്ടാക്കിയാലോ. ചുരക്ക പായസം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ... 

ചുരക്ക 1 കപ്പ്

പാൽ 1 ലിറ്റർ
പഞ്ചസാര 1 1/2 കപ്പ്
നെയ്യ് 2 ടീസ്പൂൺ
കശുവണ്ടി, മുന്തിരി ആവശ്യത്തിന് 
ഏലയ്ക്ക പൊടി കാൽ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

ചുവട് കട്ടിയുള്ള പാത്രമാണ് ഉപയോഗിക്കേണ്ടത്. ആദ്യം പാത്രത്തിൽ നെയ്യ് ഒഴിച്ച് കൊടുക്കുക. ശേഷം ഗ്രേറ്റ് ചെയ്തു വച്ചിരിക്കുന്ന ചുരക്ക നെയ്യിൽ വഴറ്റിയെടുക്കുക.

വഴറ്റിയ ശേഷം പാൽ ചേർത്ത് കൊടുക്കുക. പാൽ ചൂടാകുമ്പോൾ പഞ്ചസാരയും ചേർത്ത് കൊടുക്കാം. ഇനി തീ കുറച്ച് വയ്ക്കുക. 

അടിയിൽ പിടിക്കാതിരിക്കാൻ ഇളക്കികൊണ്ടേയിരിക്കണം. പാൽ മുക്കാൽ ഭാഗം ആകുന്നത് വരെ ഇളക്കണം.

 പായസത്തിന് ഒരു നേർത്ത ഇളം പച്ച നിറം കിട്ടും. ശേഷം ഏലയ്ക്ക പൊടി ചേർത്ത് കൊടുക്കുക. അവസാനം കശുവണ്ടിയും മുന്തിരിയും നെയ്യിൽ മൂപ്പിച്ചു ചേർത്ത് കൊടുക്കാം. സ്വാദൂറും ചുരക്ക പായസം ചൂടോടെ വിളമ്പാം.