Asianet News MalayalamAsianet News Malayalam

കോക്കനട്ട് മിൽക്ക് ഷാംപൂ വീട്ടിലുണ്ടാക്കാം

മുടി വൃത്തിയാക്കാനും താരൻ, പേൻ ശല്യം എന്നിവ അകറ്റാനും ഏറ്റവും നല്ലതാണ് കോക്കനട്ട് മിൽക്ക് ഷാംപൂ.വീട്ടിൽ വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് കോക്കനട്ട് മിൽക്ക് ഷാംപൂ.
 

how to prepare coconut milk shampoo
Author
Trivandrum, First Published Oct 24, 2018, 3:24 PM IST

മുടി വൃത്തിയാക്കാൻ കൂടുതൽ പേരും ഉപയോ​ഗിക്കുന്നത് ഷാംപൂ തന്നെയാണ്. ഇന്ന് കടകളിൽ പലതരത്തിലുള്ള ഷാംപൂകളുണ്ട്. മിക്കവരും ഉപയോ​ഗിക്കുന്നത് വീര്യം കൂടിയ ഷാംപൂവാണ്.അത് മുടിയ്ക്ക് എത്രത്തോളം ദോഷം ചെയ്യുമെന്ന് ആരും ചിന്തിക്കാറില്ല. പലതരത്തിലുള്ള കെമിക്കലുകൾ ചേർത്താണ് കടകളിൽ ഷാംപൂകൾ എത്തുന്നത്. 

അകാലനര വരാനും മുടി പെട്ടെന്ന് പൊട്ടാനും പ്രധാനകാരണം ഷാംപൂവിന്റെ അമിത ഉപയോ​ഗം തന്നെയാണ്. വീട്ടിൽ തന്നെ കെമിക്കലുകളില്ലാത്ത ഷാംപൂ ഉണ്ടാക്കാനാകും. നാളികേരവും വെളിച്ചെണ്ണയും ഉപയോഗിച്ച് വീട്ടിൽ തന്നെ ഷാംപൂ ഉണ്ടാക്കാനാകും. മുടിയ്ക്ക് ബലം നൽകാനും, മുടി കൂടുതൽ തിളക്കമുള്ളതാക്കാനും നാളികേരത്തിന്റെ ഷാംപൂ ഏറെ ​ഗുണം ചെയ്യും. താരൻ അകറ്റാനും മുടി തഴച്ച് വളരാനും ഏറെ നല്ലതാണ് കോക്കനട്ട് ഷാംപൂ.

വെളിച്ചെണ്ണയും ​ഗ്ലിസറിനും ഉപയോ​ഗിച്ച് ഷാംപൂ ഉണ്ടാക്കാം:

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ:

1.  ​ഗ്ലിസറിൻ -  1/2 കപ്പ്
2.തേങ്ങ പാൽ- 1/2 കപ്പ്
3. ലിക്വഡ് സോപ്പ്- 1 കപ്പ്
4. വെളിച്ചെണ്ണ- 4 സ്പൂൺ
5. ലാവന്റർ ഒായിൽ - 10 തുള്ളി

തയ്യാറാക്കുന്ന വിധം:

ആദ്യം ഒരു ബൗളിൽ തേങ്ങ പാലും ​ഗ്ലിസറിനും ഒരുമിച്ച് ചേർക്കുക. ശേഷം വെളിച്ചെണ്ണയും ലാവന്റർ ഒായിലും ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുക. ഇതെല്ലാം കഴിഞ്ഞാൽ ലിക്വഡ് സോപ്പും ചേർത്ത് മിക്സ് ചെയ്യുക.ശേഷം ദിവസം ഉപയോ​ഗിക്കാൻ പറ്റുന്ന രീതിയിൽ ഒരു കുപ്പിയിലാക്കി വയ്ക്കുക. 

കോക്കനട്ട് മിൽക്ക് ഷാംപൂ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ:

1. തേങ്ങ പാൽ - 1 കപ്പ്
2.ഒലീവ് ഒായിൽ - 3/4 കപ്പ്
3. ചൂടു വെള്ളം - 1 കപ്പ്

ഉണ്ടാക്കുന്ന വിധം:

ആദ്യം ഒരു പാനിൽ തേങ്ങ പാലും ഒലീവ് ഒായിലും ചേർക്കുക. ശേഷം ചൂടുവെള്ളം ചേർത്ത് നല്ല പോലെ ചെറുതീയിൽ ചൂടാക്കുക.തണുത്ത് കഴിഞ്ഞാൽ ഒരു ബോട്ടിലിലാക്കി ഉപയോ​ഗിക്കാം. 

കോക്കനട്ട് ഹണീ ഷാംബൂ എങ്ങനെ ഉണ്ടാക്കുന്നതെന്ന് നോക്കാം:

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ:

തേൻ- 3 ടീസ്പൂൺ
കറ്റാർ വാഴ ജെല്ല് - 1 കപ്പ്
വെളിച്ചെണ്ണ - 1 കപ്പ്
വെള്ളം - 1/2 കപ്പ്
ലാവന്റർ ഒായിൽ- 1 ടീസ്പൂൺ
റോസ് വാട്ടർ - 1 ടീസ്പൂൺ
അവക്കാഡോ ഒായിൽ- 1 ടീസ്പൂൺ

ഉണ്ടാക്കുന്ന വിധം: 

ആദ്യം ഒരു പാനിൽ വെള്ളം ചൂടാക്കാൻ വയ്ക്കുക. തണുത്ത് കഴിയുമ്പോൾ 3 ടീസ്പൂൺ തേൻ ചേർക്കുക. ശേഷം വെളിച്ചെണ്ണ ചേർത്ത് നല്ല പോലെ ഇളക്കുക.ശേഷം ലാവന്റർ ഒായിലും അവക്കാഡോ ഒായിലും ചേർക്കുക. 3 മണിക്കൂർ കഴിഞ്ഞ് ഒരു കുപ്പിയിലാക്കി വയ്ക്കുക. ശേഷം നല്ല പോലെ ഷേക്ക് ചെയ്യുക. രണ്ടാഴ്ച്ച കഴിഞ്ഞേ ഉപയോ​ഗിക്കാൻ പാടുള്ളൂ. 


 

Follow Us:
Download App:
  • android
  • ios