Asianet News MalayalamAsianet News Malayalam

കുടവയർ കുറയ്ക്കാൻ പ്രധാനമായി ചെയ്യേണ്ട 3 കാര്യങ്ങൾ

ദിവസവും രാവിലെയോ വെെകിട്ടോ 30 മിനിറ്റ് നടക്കുന്നത് കുടവയർ കുറയ്ക്കാൻ സഹായിക്കും.വയറു കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ശീതളപാനീയങ്ങൾ ഒഴിവാക്കണം. ദിവസവും ഇതു കുടിക്കുന്നത് അമിതവണ്ണത്തിനും വിസറൽ ഫാറ്റ് അടിഞ്ഞുകൂടുന്നതിനും കാരണമാകുന്നുവെന്നു ഒട്ടേറെ പഠനങ്ങളിൽ പറയുന്നു. 

how to reduce belly fat
Author
Trivandrum, First Published Jan 29, 2019, 8:35 AM IST

കുടവയർ ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. വ്യായാമം ചെയ്തിട്ടും ഭക്ഷണം നിയന്ത്രിച്ചിട്ടും കുടവയർ കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. കൊഴുപ്പ് അടിവയറിൽ അടിഞ്ഞ് കൂടുമ്പോഴാണ് കുടവയർ ഉണ്ടാകുന്നത്.  കുടവയർ കാഴ്ചയിൽ അഭംഗി തന്നെയാണ്. വെറും അഭംഗി മാത്രമല്ല, ആരോഗ്യത്തിന് അപകടകരമായ അവസ്ഥ കൂടിയാണ് കുടവയർ. ‍ഹൃദ്രോഗങ്ങൾ, ടൈപ്പ് 2 പ്രമേഹം, ചിലതരം അർബുദങ്ങൾ, മറവിരോഗത്തിനുള്ള സാധ്യത എന്നിവയ്ക്കൊക്കെ കുടവയർ കാരണമാകാം.

വയറിലും ആന്തരാവയവങ്ങൾക്കു ചുറ്റിലുമടിയുന്ന  അധികമുള്ള കൊഴുപ്പ് പോർട്ടൽ സിരകൾ വഴി സഞ്ചരിച്ച് കരളിൽ എത്തും. ഫാറ്റി ലിവറാകും. ഈ ഫാറ്റി ലിവർ പിന്നീട് സിറോസിസ് എന്ന മാരകമായ കരൾരോഗമായി മാറും. കരളിലെ കൊഴുപ്പ് രക്തപ്രവാഹത്തിലൂടെ പാൻക്രിയാസ് എന്ന ആഗ്നേയഗ്രന്ഥിയിൽ എത്താം. അവിടെയാണ് ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന ഐലറ്റ്സ് കോശങ്ങളുള്ളത്. 

 കൊഴുപ്പ് കുമിഞ്ഞുകൂടുമ്പോൾ ഈ കോശങ്ങളുടെ പ്രവർത്തനശേഷി കുറയുന്നു. ഇതുകൊണ്ടാണ് കൊഴുപ്പ് കൂടുന്നത് രക്തത്തിൽ പഞ്ചസാര വർധിപ്പിച്ച്  പ്രമേഹസാധ്യത കൂട്ടുമെന്നു പറയുന്നത്. കടുവയർ കുറയ്ക്കാൻ പ്രധാനമായും ചെയ്യേണ്ട മൂന്ന് കാര്യങ്ങൾ എന്തൊക്കെയാണെന്നോ...

how to reduce belly fat

30 മിനിറ്റ് നടത്തം...

ദിവസവും രാവിലെയോ വെെകിട്ടോ 30 മിനിറ്റ് നടക്കാൻ സമയം കണ്ടെത്തുക. നടത്തം അല്ലെങ്കിൽ നീന്തൽ, ട്രെഡ്മിൽ പോലുള്ള എയ്റോബിക് വ്യായാമങ്ങൾ ചെയ്താലും മതിയാകും. വ്യായാമത്തിനൊപ്പം കോണിപ്പടികൾ കയറുക,  വെള്ളം കുടിക്കുന്നവർ കുപ്പിയിൽ വെള്ളമെടുക്കാതെ, ഓരോ പ്രാവിശ്യവും കൂളർ വരെ നടന്നുപോയി വെള്ളം കുടിക്കുക എന്നിങ്ങനെയുള്ള ലഘു നടത്തങ്ങളും ചെയ്യാം. ഭാരമെടുക്കുക കൂടി ചെയ്താൽ വയറു കുറയൽ വേഗതയിലാകും. ചെറിയ ഭാരം  കൂടുതൽ തവണ എടുക്കുന്നതാണ് നല്ലത്.  സിറ്റ് അപ് വ്യായാമം നേരിട്ടു വയർ കുറയ്ക്കില്ല. പക്ഷേ, വയറിലെ പേശികൾ മുറുക്കി, വടിവൊത്തതാക്കും.

ചോറ് കുറയ്ക്കുക...

 വയറ് കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ നിർബന്ധമായും ചോറ് ഒഴിവാക്കുക. ചോറിൽ കാർബോഹൈഡ്രേറ്റ് കൂടുതൽ അടങ്ങിയിട്ടുണ്ട്. ആദ്യം  ചോറ് ഒരു നേരമാക്കുക. പതിയെ ഒരു നേരത്തെ ചോറിന്റെ അളവും കുറയ്ക്കുക. പ്ലേറ്റിന്റെ കാൽ ഭാഗം ചോറ്. ബാക്കി ഭാഗത്ത് സാലഡോ മറ്റ് വെജ് വിഭവങ്ങ‌ളോ വയ്ക്കാം.

how to reduce belly fat

  ബേക്കറി പലഹാരങ്ങൾ ഒഴിവാക്കുക...

വയറു കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ശീതളപാനീയങ്ങൾ ഒഴിവാക്കണം. ദിവസവും ഇതു കുടിക്കുന്നത് അമിതവണ്ണത്തിനും വിസറൽ ഫാറ്റ് അടിഞ്ഞുകൂടുന്നതിനും കാരണമാകുന്നുവെന്നു ഒട്ടേറെ പഠനങ്ങളുണ്ട്. ശീതളപാനീയങ്ങളിലെ ഫ്രക്ടോസ് കോൺസിറപ്പാണ് ഈ പ്രശ്നത്തിനു കാരണം. ആവശ്യത്തിലധികം ഫ്രക്ടോസ് ലഭിച്ചാൽ അത് നേരേ കരളിലേക്കു പോയി കൊഴുപ്പായി അടിയും.  മാത്രമല്ല വയറു നിറഞ്ഞു എന്നൊരു തോന്നൽ തലച്ചോറിലുണ്ടാക്കില്ല.  ഇത് ധാരാളം കാലറി അകത്തെത്താൻ ഇടയാക്കുന്നു. ബ്രെഡ്, ബേക്കറി പലഹാരങ്ങൾ എന്നിവയും ഒഴിവാക്കണം.
 

Follow Us:
Download App:
  • android
  • ios