ക്ഷീണം അകറ്റാൻ ഏറ്റവും നല്ല വഴിയാണ് വ്യായാമം. വ്യായാമം എനര്‍ജി ലെവല്‍ കൂട്ടുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ഓട്ടം, നടത്തം, സൈക്ലിങ് എന്നിവ എനർജി ലെവൽ കൂട്ടാൻ സഹായിക്കും.  

തിരക്കു പിടിച്ച ജീവിതത്തിലൂടെയാണ് നമ്മൾ എല്ലാവരും സഞ്ചരിക്കുന്നത്. ജോലി തിരക്ക് കാരണം കുടുംബത്തോടൊപ്പം പോലും സമയം ചെലവിടാൻ പറ്റാത്ത ദിവസങ്ങൾ വരാറുണ്ടാകും. ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ വല്ലാത്ത ക്ഷീണവുമായിരിക്കും അനുഭവപ്പെടുക. ക്ഷീണം നമ്മുടെ ജീവിതത്തെ പല രീതിയിലും ബാധിക്കാറുമുണ്ട്. ക്ഷീണം അകറ്റാനുള്ള ചില വഴികൾ എന്തൊക്കെയാണെന്ന് നോക്കാം. 

അമിതവണ്ണം കുറയ്ക്കുക...

ക്ഷീണം ഉണ്ടാകാൻ പ്രധാനകാരണങ്ങളിലൊന്നാണ് അമിതവണ്ണം. ശരീരത്തിന് ആവശ്യമുള്ളതിലും അധികം ഭാരം ഇല്ലായ്മ ചെയ്യുന്നതു തന്നെ ക്ഷീണം അകറ്റാന്‍ ഏറ്റവും നല്ല വഴിയാണ്. അമിതവണ്ണമുള്ളവർ എപ്പോഴും ആശങ്കാകുലരുമായിരിക്കും. ശാരീരിക വ്യായാമങ്ങള്‍ ചെയ്യുകയും ആഹാരം നിയന്ത്രിക്കുകയും ചെയ്യുന്നതു വഴി ശരീരത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ് ഇല്ലാതാക്കുകയും അമിതവണ്ണം കുറയ്ക്കുകയും ചെയ്യാം. തടി കുറയ്ക്കുമ്പോൾ ആത്മവിശ്വാസം കൂടുകയും ക്ഷീണം പൂർണമായി മാറുകയും ചെയ്യും.

വ്യായാമം ചെയ്യുക...

ക്ഷീണം അകറ്റാൻ ഏറ്റവും നല്ല വഴിയാണ് വ്യായാമം. വ്യായാമം എനര്‍ജി ലെവല്‍ കൂട്ടുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ഓട്ടം, നടത്തം, സൈക്ലിങ് എന്നിവ എനർജി ലെവൽ കൂട്ടാൻ സഹായിക്കും. 

 ഭക്ഷണം വളരെ കുറച്ച് കഴിക്കുക...

 ഭക്ഷണം കുറച്ച് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ നല്ലതാണ്. പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. കാരണം എനര്‍ജി ലെവല്‍ ക്രമീകരിക്കുന്നത് പ്രഭാത ഭക്ഷണമാണ്.

വെള്ളം ധാരാളം കുടിക്കുക...

 വെള്ളം ധാരാളം കുടിക്കാൻ ശ്രമിക്കുക. ഒരു ദിവസം കുറഞ്ഞത് 12 ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. നിര്‍ജലീകരണം ഊര്‍ജസ്വലത നശിപ്പിക്കും. ശാരീരിക പ്രവര്‍ത്തനങ്ങളെ കുറയ്ക്കുകയും അതുമൂലം ശ്രദ്ധയും ജാഗ്രതയും നഷ്ടമാകുകയും ചെയ്യും.

 ക്യത്യമായി ഉറങ്ങുക...

ക്ഷീണം ഉണ്ടാകാൻ പ്രധാനകാരണങ്ങളിലൊന്നാണ് ഉറക്കമില്ലായ്മ. ഉറക്കമില്ലായ്മ ക്ഷീണം മാത്രമല്ല വിവിധ രോഗങ്ങൾക്കും കാരണക്കാരനാണ്.