Asianet News MalayalamAsianet News Malayalam

ദിവസവും ഒലീവ് ഒായിൽ പുരട്ടിയാൽ

  •  മുഖത്തെ ചുളിവ് മാറാൻ ഒലീവ് ഒായിൽ ഏറ്റവും നല്ലതാണ്. ഒരു സ്പൂൺ നാരങ്ങ നീരും ഒലീവ് ഒായിലും ചേർത്ത് മുഖത്ത് പുരട്ടുന്നത് ചുളിവ് മാറാൻ സഹായിക്കും.
how to use olive oil to get glowing skin
Author
Trivandrum, First Published Aug 12, 2018, 5:58 PM IST

ചർമ്മം നല്ല തിളക്കത്തോടെയിരിക്കാനാണ് പലരും ആ​ഗ്രഹിക്കുന്നത്. അതിനായി ബ്യൂട്ടി പാർലറുകളിൽ പോയി വില കൂടിയ ഫേഷ്യലുകളും ബ്ലീച്ചുകളും ചെയ്യുന്നവരാണ് ഇന്ന് അധികവും. എന്നാൽ ഇനി മുതൽ ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാൻ ബ്യൂട്ടി പാർലറുകളിൽ പോയി പണം കളയേണ്ട. അൽപം ഒലീവ് ഒായിൽ കൊണ്ട് നിങ്ങളുടെ ചർമ്മം തിളക്കമുള്ളതാക്കാം. ഒലീവ് ഓയില്‍ ഉപയോഗിച്ച് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാൻ സഹായിക്കും. 

എല്ലാ വിധത്തിലും അത് ചര്‍മ്മത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും ഒലീവ് ഓയില്‍ വളരെയധികം സഹായകമാണ്. ചര്‍മസംരക്ഷണത്തിന് ഒലീവ് ഓയില്‍ ഉപയോഗിക്കുമ്പോള്‍ അതുണ്ടാക്കുന്ന ഗുണങ്ങള്‍ പല വിധത്തിലാണ്. ഒലീവ് ഓയില്‍ ചര്‍മ്മത്തില്‍ നമ്മളെ വലക്കുന്ന പല പ്രതിസന്ധികളേയും പരിഹരിക്കാന്‍ സഹായിക്കുന്നു . 

ചര്‍മ്മസംരക്ഷണം മാത്രമല്ല അലര്‍ജി എക്‌സിമ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്.  ഒലീവ് ഒായിലിന്റെ ​മറ്റ് ഗുണങ്ങൾ എന്തൊക്കെയാണെന്നോ.

1. ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഒലീവ് ഒായിൽ. ചര്‍മ്മത്തിന് വില്ലനാവുന്ന ഫ്രീറാഡിക്കല്‍സ് ഇല്ലാതാക്കുന്നതിന് ഒലീവ് ഓയിലിന്റെ ഉപയോഗം സഹായിക്കുന്നു. മാത്രമല്ല അകാല വാര്‍ദ്ധക്യം ഇല്ലാതാക്കി അതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. 

2. മോയ്‌സ്ചുറൈസര്‍ ആയി ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ഒലീവ് ഓയില്‍. ഇത് ചര്‍മ്മത്തിന്റെ വരള്‍ച്ച ഇല്ലാതെ ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ഇലാസ്തിസിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും മികച്ച ഒന്നാണ്.

3. ഒലീവ് ഓയില്‍ മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് ചര്‍മ്മത്തിലെ ബ്ലാക്ക്‌ഹെഡ്‌സും വൈറ്റ്‌ഹെഡ്‌സും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

4. ഒലീവ് ഓയിലിൽ അല്‍പം തേന്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. 

5. മുഖത്തെ ചുളിവ് മാറാൻ ഒലീവ് ഒായിൽ ഏറ്റവും നല്ലതാണ്. ഒരു സ്പൂൺ നാരങ്ങ നീരും ഒലീവ് ഒായിലും ചേർത്ത് മുഖത്ത് പുരട്ടുന്നത് ചുളിവ് മാറാൻ സഹായിക്കും.

6. അമിത കൊഴുപ്പിനെ ഇല്ലാതാക്കാനും ഒലീവ് ഓയില്‍ സഹായിക്കുന്നു. ഒലീവ് ഓയില്‍ കഴിയ്ക്കുന്നത് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കുകയും രക്തസമ്മര്‍ദ്ദം ഇല്ലാതാക്കുകയും ചെയ്യുന്നു.

7. ആരോഗ്യമുള്ള നഖങ്ങള്‍ നല്‍കുന്നതിനും ഒലീവ് ഓയില്‍  മുന്നില്‍ തന്നെയാണ്. നഖത്തിന്റെ ക്യൂട്ടിക്കിള്‍സ് ബലമുള്ളതാക്കുന്നു ഒലീവ് ഓയില്‍. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഒലീവ് ഓയില്‍ നഖങ്ങളില്‍ പുരട്ടിയാല്‍ മതി. ഇത് നഖങ്ങള്‍ക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു. 

8. ഒരു സ്പൂൺ മഞ്ഞൾ പൊടിയും ഒലീവ് ഒായിലും ചേർത്തും മുഖത്ത് പുരട്ടുന്നത് മുഖക്കുരുമാറാൻ നല്ലതാണ്.

Follow Us:
Download App:
  • android
  • ios