രാജ്യത്തെ ജനങ്ങളുടെ ഹൃദയാരോഗ്യ സംരക്ഷണത്തില്‍ നിര്‍ണായക ചുവടുവയ്പുമായി ഇംഗ്ലണ്ട്. രാജ്യത്ത് മുപ്പത് വയസു കഴിഞ്ഞ ആളുകള്‍ക്ക് ഹൃദയത്തിന്റെ പ്രായം അളക്കാനുള്ള ഓൺലൈന്‍ പരീക്ഷയ്ക്ക് വിധേയരാവാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യ വകുപ്പ്. 

ലണ്ടന്‍: രാജ്യത്തെ ജനങ്ങളുടെ ഹൃദയാരോഗ്യ സംരക്ഷണത്തില്‍ നിര്‍ണായക ചുവടുവയ്പുമായി ഇംഗ്ലണ്ട്. രാജ്യത്ത് മുപ്പത് വയസു കഴിഞ്ഞ ആളുകള്‍ക്ക് ഹൃദയത്തിന്റെ പ്രായം അളക്കാനുള്ള ഓൺലൈന്‍ പരീക്ഷയ്ക്ക് വിധേയരാവാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യ വകുപ്പ്. 

മുപ്പത് വയസിന് മേല്‍ പ്രായമുള്ളവരിലാണ് ഹൃദയ സംബന്ധിയായ രോഗങ്ങള്‍ കൂടുതല്‍ കാണുന്നുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നിര്‍ദേശം. നേരത്ത തിരിച്ചറിയുന്നതും ജീവിത രീതിയില്‍ കൃത്യമായ മാറ്റങ്ങള്‍ വരുത്തുന്നതും എഴുപത്തഞ്ച് വയസിന് മുന്‍പുള്ള ഹൃദയ സംബന്ധിയായ തകരാറുകള്‍ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് നിരീക്ഷണം. 

അഞ്ചില്‍ നാലുപേര്‍ക്ക് ഹൃദയസംബന്ധിയായ തകരാര്‍ ഉണ്ടാവുന്നതെന്നാണ് ഇംഗ്ലണ്ടിലെ ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വിശദമാക്കുന്നത്. ഓണ്‍ലൈന്‍ ടെസ്റ്റ് ചികില്‍സ അല്ലെന്ന് വിശദമാക്കിയ ആരോഗ്യ വകുപ്പ് ആരോഗ്യപരമായ മാറ്റങ്ങളിലേക്കുള്ള ചുവടു വയ്പാണ് ടെസ്റ്റെന്നും വിലയിരുത്തി. 

ഹൃദയത്തിന് എന്നേക്കാള്‍ പത്ത് വയസ് കൂടുതല്‍ ആണെന്ന തിരിച്ചറിവ് ആരോഗ്യപരമായ ശീലങ്ങളിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് ടെസ്റ്റിന് വിധേയരായവരുടെ പ്രതികരണം. ടെസ്റ്റിലൂടെ ഹൃദയത്തിന്റെ പ്രായം അളക്കുകയാണ് ടെസ്റ്റിലൂടെ ചെയ്യുന്നത്. അമിത വണ്ണവും, കൃത്യമല്ലാത്ത ഭക്ഷണരീതികളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഹൃദയാരോഗ്യത്തെ വലയ്ക്കുന്ന ഘടകങ്ങളായാണ് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നത്. 

ഹൃദയത്തിന്റെ പ്രായം കണക്കിലെടുത്ത് പുകവലി ഉപേക്ഷിക്കാനും അമിത ഭാരം കുറയ്ക്കാനും ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കാനും ഉപ്പിന്റെ ഉപയോഗം കുറയ്ക്കണം തുടങ്ങിയ പല നിര്‍ദേശങ്ങളും ടെസ്റ്റിലൂടെ നല്‍കുന്നുമുണ്ട്. ഇതിനോടകം രണ്ടു മില്യണിലധികം ആളുകളാണ് ഹൃദയത്തിന്റെ പ്രായം കണക്കാക്കാനുള്ള ടെസ്റ്റിന് വിധേയരായിരിക്കുന്നത്. ടെസ്റ്റിന് വിധേയരായവരില്‍ 78 ശതമാനം പേരുടേയും ഹൃദയത്തിന്റെ പ്രായം കൂടുതലാണെന്നാണ് കണക്കുകള്‍ വിലയിരുത്തുന്നത്. ലളിതമായ 16 ചോദ്യങ്ങളാണ് ടെസ്റ്റില്‍ ചോദിക്കുന്നതെന്നും ശ്രദ്ധേയമായ കാര്യമാണ്.