ദില്ലി: താന്‍റെ പ്രിയപ്പെട്ടവന്‍റെ വിയോഗത്തില്‍ വീണ്ടും ഹൃദയസ്പര്‍ശിയായ കുറിപ്പുമായി തൃഷാല ദത്ത്.  സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് തൃഷാല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 'ഐ ലവ് യു, ഐ മിസ് യു' തൃഷാല കുറിച്ചു. നടന്‍ സഞ്ജയ് ദത്തിന്‍റെ മകളാണ് തൃഷാല. ഓരോ ദിവസവും എങ്ങനെ തന്‍റെ പ്രിയപ്പെട്ടവന്‍റെ വിയോഗം വേദനിപ്പിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം തൃഷാല പങ്കുവച്ചിരുന്നു. ജൂലൈ ആദ്യമാണ് തൃഷാല തന്‍റെ സുഹൃത്തിന്‍റെ വിയോഗം അറിയിച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 

👼🏻🌤 #iloveyou #imissyou 🕊

A post shared by 🧿 Trishala Dutt (@trishaladutt) on Aug 1, 2019 at 8:18pm PDT

''എന്‍റെ ഹൃദയം തകര്‍ന്നിരിക്കുകയാണ്'' എന്ന് തുടങ്ങുന്നതായിരുന്നു അന്ന് തൃഷാലഎഴുതിയ കുറിപ്പ്. ''നന്ദി, എന്നെ സ്നേഹിച്ചതിന്, എന്നെ സംരക്ഷിച്ചതിന്, എന്നോടുള്ള കരുതലിന്. എന്‍റെ ജീവിതത്തില്‍ എന്നുണ്ടായിരുന്നതിലും ഏറ്റവുമധികം എന്നെ നീ സന്തോഷവതിയാക്കി. നിന്നെ കാണാന്‍ സാധിച്ചതിനാലും നിന്‍റേതാകാന്‍ കഴിഞ്ഞതിനാലും ലോകത്തിലെ തന്നെ ഏറ്റവും ഭാഗ്യവതിയായ പെണ്‍കുട്ടി ഞാനാണ്. നീ എന്നില്‍ അനശ്വരമായി ജീവിക്കും. ഞാന്‍ നിന്നെ പ്രണയിക്കുന്നു. 'ഐ വില്‍ മിസ് യു'. നമ്മള്‍ വീണ്ടും കണ്ടുമുട്ടുന്നതുവരെ. എന്നെന്നും നിന്‍റേത് മാത്രം, നിന്‍റെ ബെല്ല മിയ ''  - തൃഷാല കുറിച്ചു.

ജൂലൈ 2നാണ് തൃഷാലയുടെ സുഹൃത്ത് മരിച്ചത്.  സഞ്ജയ് ദത്തിന്‍റെയും ആദ്യ ഭാര്യ റിച്ച ശര്‍മയുടെയും മകളാണ് തൃഷാല. ബ്രയിന്‍ ട്യൂമറിനെ തുടര്‍ന്ന് 1996 ല്‍ റിച്ച മരിച്ചതോടെ മുത്തച്ചനും മുത്തശ്ശിക്കുമൊപ്പം അമേരിക്കയിലാണ് തൃഷാല.