കൊളംബോ: 2020 ആകുമ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ചെറുപ്പക്കാരുള്ള രാജ്യമായി ഇന്ത്യ മാറും എന്ന് റിപ്പോര്‍ട്ട്. 2020 ഓടെ ഇന്ത്യയിലെ ശരാശരി പ്രായം 29 ആയിരിക്കും. ഇന്ത്യയിലെ ആറില്‍ നാല് ശതമാനം ജനതയും 2020 ഓടെ തോഴില്‍ എടുക്കുന്ന സമൂഹമായിരിക്കും എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

കൊളംബോയില്‍ നടന്ന ഇന്ത്യന്‍ വിദേശ നയത്തെക്കുറിച്ചുള്ള പ്രഭാഷണത്തില്‍ ഇന്ത്യന്‍ ഹൈകമ്മീഷ്ണര്‍ തറന്‍ജ്ജിത്ത് സിംഗ് ആണ് ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് സംസാരിച്ചത്. പടിഞ്ഞാറന്‍ യൂറോപ്പ്, അമേരിക്ക, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളെക്കാള്‍ വലിയ തൊഴില്‍ ശേഷി ഇന്ത്യയ്ക്ക് അടുത്ത വര്‍ഷങ്ങളില്‍ ജിഡിപിയില്‍ വന്‍ നേട്ടം ഉണ്ടാക്കും എന്നാണ് പഠനം പറയുന്നത്.