ഇന്ത്യന്‍ വംശജരായ സഹോദരങ്ങള്‍ക്കാണ് വിമാനത്തിലെ ജീവനക്കാരില്‍ നിന്ന് അപമാനം നേരിട്ടത് കശുവണ്ടി അലര്‍ജിയാണെന്ന വിവരം നേരത്തെ അറിയിച്ചെന്ന് സഹോദരങ്ങള്‍
ലണ്ടന്: ഇന്ത്യന് വംശജരായ സഹോദരങ്ങളോട് എമിറൈറ്റ്സ് എയര്ലൈന് ജീവനക്കാര് അപമര്യാദയായി പെരുമാറിയതായി ആരോപണം. ബര്മിങ്ഹാമില് നിന്ന് ദുബായിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇന്ത്യന് വംശജരായ സഹോദരങ്ങള്ക്ക് വിമാന ജീവനക്കാരില് നിന്ന് അപമാനം നേരിട്ടതായി ആരോപണം ഉയരുന്നത്.
24 വയസുള്ള ഷാനെന് സഹോതയും 33 വയസുള്ള സുന്ദീപ് സഹോതയ്ക്കും കശുവണ്ടി ഗുരുതര അലര്ജിയുണ്ടാക്കുന്ന വസ്തുവാണ്. ഈ വിവരം യാത്രയ്ക്ക് മുമ്പ് എയര്ലൈന് അധികൃതരെ അറിയിച്ചതാണെങ്കില് കൂടിയും ഭക്ഷണ സമയത്ത് കശുവണ്ടി അടങ്ങിയ ബിരിയാണിയാണ് ഇരുവര്ക്കും വിളമ്പിയത്. പരാതിപ്പെട്ട സഹോദരങ്ങളോട് ടോയ്ലറ്റില് പോയി ഇരിക്കാന് വിമാന ജീവനക്കാര് ആവശ്യപ്പെട്ടെന്നാണ് ആരോപണം. തങ്ങളുടെ അലര്ജി സംബന്ധിച്ച വിവരം ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ വിമാനക്കമ്പനിയെ അറിയിച്ചതാണെന്നാണ് സഹോദരങ്ങള് അവകാശപ്പെടുന്നത്.
നിങ്ങള്ക്ക് അസൗകര്യമുണ്ടെങ്കില് ടോയ്ലെറ്റില് പോയി ഇരിക്കാനുള്ള നിര്ദ്ദേശത്തില് പ്രതിഷേധിച്ച് ഇരുവരും വിമാനത്തിന് ഏറ്റവും പിന്നില് പോയി ഇരിക്കുകയായിരുന്നെന്ന് സഹോദരങ്ങള് പറയുന്നു. വിമാനയാത്രയ്ക്ക് മുമ്പ് വിമാനക്കമ്പനിയോട് ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം നിരാകരിക്കപ്പെട്ടുവെന്നും സഹോദരങ്ങള് പറയുന്നു. എന്നാല് സഹോദരങ്ങള് ഇത്തരം ആവശ്യമൊന്നും ഉയര്ത്തിയിട്ടില്ലെന്നാണ് വിമാനക്കമ്പനി വിശദമാക്കുന്നത്. വിവിധ ഭക്ഷണ വസ്തുക്കളോട് അലര്ജിയുള്ളവര്ക്ക് പ്രത്യേക ഭക്ഷണം നല്കാറുണ്ടെന്നാണ് വിമാനക്കമ്പനി നല്കുന്ന വിശദീകരണം.
