ഇന്ന് ലോക നൃത്ത ദിനം

ദില്ലി: ഇന്ന് ലോക നൃത്ത ദിനം. ലോകത്തിലെ ഏറ്റവും നിറ വൈവിധ്യം നിറഞ്ഞ ദിനങ്ങളിലൊന്നായ നൃത്ത ദിനം ലോകം ആഘോഷിക്കുകയാണ്. 

Scroll to load tweet…

1982 മുതല്‍ അന്താരാഷ്ട്ര തീയറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ (ഐടിഐ) ആഭിമുഖ്യത്തില്‍ യുനസ്കോ വര്‍ഷാവര്‍ഷം നടത്തിവരാറുളള അന്താരാഷ്ട്ര നൃത്ത ദിനത്തിന്‍റെ പ്രഖ്യാപിത ലക്ഷ്യം ന‍ൃത്ത കലയുടെ പോഷണവും ഉന്നമനവുമാണ്. ആധൂനിക ബാലെയുടെ ഉപ‍ജ്ഞാനാവായ ജീന്‍ ഗ്രീഗ്രസ് നോവേറിയുടെ ജന്മദിനമാണ് ഇതിനായി ഐടിഐ തിരഞ്ഞെടുത്തത്. 

സമൂഹ മാധ്യമങ്ങളില്‍ ഈ ദിനം വലിയ തരംഗമായി മുന്നേറുകയാണ്. ബോളിവുഡിലെ പ്രശ്സതരായ യാഷ് രാജ് ഫിലീംസ്, അന്താരാഷ്ട്ര സംരംഭകരായ പിഎംഎസ് ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പ് എന്നിവര്‍ അന്താരാഷ്ട്ര നൃത്ത ദിനത്തോടനുബന്ധിച്ച് ട്വിറ്ററില്‍ വിവിധ വീഡിയോകളാണ് പോസ്റ്റ് ചെയ്തത്.