Asianet News MalayalamAsianet News Malayalam

രാത്രിയിൽ ഒരു ​ഗ്ലാസ് പാൽ കുടിച്ചാൽ?

രാത്രിയിൽ ഒരു ​​​ഗ്ലാസ് പാൽ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. രാത്രി കിടക്കുന്നതിന് ഒരു മണിക്കൂർ മുൻപേ പാൽ കുടിക്കുക. ദഹനം ശരിയായ രീതിയിൽ നടക്കാൻ പാൽ കുടിക്കുന്നത് സഹായിക്കും. മാത്രമല്ല മലബന്ധം തടയാനും നല്ലൊരു മരുന്നാണ് പാൽ. നല്ല ഉറക്കം കിട്ടാൻ പാൽ കുടിക്കുന്നത് ഏറെ ​ഗുണം ചെയ്യും. 

Is drinking milk at night good for health?
Author
Trivandrum, First Published Feb 4, 2019, 7:26 PM IST

രാത്രിയിൽ ഒരു ​ഗ്ലാസ് പാൽ കുടിക്കുന്നതിന്റെ ​ഗുണങ്ങൾ ചെറുതൊന്നുമല്ല.   കുട്ടികളുടെ വളർച്ചയ്ക്കാവശ്യമായ കാത്സ്യം,  പൊട്ടാസ്യം, ഫോസ്ഫറസ്, അയഡിൻ, വൈറ്റമിനുകളായ ബി2, ബി 12 എന്നീ ഘടകങ്ങളെല്ലാം പാലിൽ അടങ്ങിയിട്ടുണ്ട്. രാവിലെ ഒരു ​​ഗ്ലാസ് പാൽ കുടിച്ചാൽ ഉൻമേഷവും ഊർജ്ജവും ലഭിക്കുമെന്ന കാര്യം നമ്മുക്കറിയാം. 

രാത്രിയിൽ ഒരു ​​​ഗ്ലാസ് പാൽ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. രാത്രി കിടക്കുന്നതിന് ഒരു മണിക്കൂർ മുൻപേ പാൽ കുടിക്കുക. ദഹനം ശരിയായ രീതിയിൽ നടക്കാൻ പാൽ കുടിക്കുന്നത് സഹായിക്കും. മാത്രമല്ല മലബന്ധം തടയാനും നല്ലൊരു മരുന്നാണ് പാൽ. നല്ല ഉറക്കം കിട്ടാൻ പാൽ കുടിക്കുന്നത് ഏറെ ​ഗുണം ചെയ്യും. 

Is drinking milk at night good for health?

പാലിലുള്ള അമിനോആസിഡായ ട്രൈപ്റ്റോഫാൻ ഉറക്കം സുഗമമാക്കാൻ സഹായിക്കും. ട്രൈപ്റ്റോഫാൻ സെറോടോണിൻ ആയി മാറി സന്തോഷവും ഉൻമേഷവും പ്രദാനം ചെയ്യുന്നുമുണ്ട്. ഈ സെറോടോണിൻ ഉറക്കത്തിന് സഹായിക്കുന്ന മെലാടോണിൻ ആയി മാറിയാണ് സുഖനിദ്ര പ്രദാനം ചെയ്യുന്നത്. ശരീരത്തിലെ ഷുഗർനില ക്രമീകരിച്ചു നിർത്താൻ പാൽ കുടിക്കുന്നത് ​ഗുണം ചെയ്യും. 

Follow Us:
Download App:
  • android
  • ios