സെപ്റ്റംബര്‍ 26- ലോക ഹൃദയദിനം

നമ്മുടെ ഇടയില്‍ പൊതുവായുള്ള ഒരു ധാരണയാണിത്. മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കൂടുമെന്നും ഹൃദ്രോഗത്തിന് സാധ്യതയേറുമെന്നൊക്കെ. എന്താണ് ഇതിന് പിന്നിലെ ശാസ്‌ത്രീയമായ വസ്തുത? അത്യാവശ്യം വലുപ്പമുള്ള ഒരു മുട്ടയുടെ മഞ്ഞക്കരുവില്‍ 211 എംജി ഫാറ്റ് ഉണ്ടാകും. ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാന്‍ പര്യാപ്തമാണിതെന്നാണ് ഡയറ്റീഷ്യന്‍മാര്‍ പറയുന്നത്. ഇതുസംബന്ധിച്ച് വളരെ ആധികാരികമായ പഠനം നിര്‍ദ്ദേശിക്കുന്നത്, മുട്ടയിലെ മഞ്ഞക്കരു കഴിക്കുന്നത് അപകടകരം തന്നെയാണെന്നാണ്. പക്ഷേ, കുട്ടികളിലും ചെറുപ്പക്കാരിലും അത്രത്തോളം അപകടരമല്ല. എന്നിരുന്നാലും, 35 വയസ് പിന്നിട്ടിവര്‍ ഇടയ്‌ക്കിടെ കൊളസ്‌ട്രോള്‍ നോക്കണമെന്നും, ചീത്ത കൊളസ്‌ട്രോളിന്റെ അളവ് പരിധിയില്‍ അധികമാണെങ്കില്‍ മുട്ടയുടെ മഞ്ഞക്കരു കഴിക്കരുതെന്നുമാണ് വിവിധ പഠനങ്ങളും ഡയറ്റീഷ്യന്‍ വിദഗ്ദ്ധരും പറയുന്നത്. അതേസമയം തന്നെ മുട്ടയുടെ വെള്ളക്കരു ആരോഗ്യകരമാണ്. വെള്ളക്കരുവില്‍ കാല്‍സ്യം മതിയായ അളവില്‍ അടങ്ങിയിട്ടുണ്ട്. അത് നമ്മുടെ പല്ലുകള്‍ക്കും അസ്ഥികള്‍ക്കും ബലമേകാന്‍ സഹായിക്കും. എന്നാല്‍ മുട്ട പുഴുങ്ങി കഴിക്കുന്നതാണ് ഉത്തമം. മുട്ട ഓംലെറ്റായോ ബുള്‍സ്ഐയായോ കഴിക്കുന്നത് കൊളസ്‌ട്രോള്‍ ഉള്ളവര്‍ തീര്‍ത്തും ഒഴിവാക്കണമെന്നും ഡയറ്റീഷ്യന്‍മാര്‍ നിര്‍ദ്ദേശിക്കുന്നു...