മുഖസൗന്ദര്യം - അംബികാപിളള പറയുന്നു

മുഖസൗന്ദര്യം ശ്രദ്ധിക്കുന്നവരാണ് നമ്മള്‍ പെണ്‍ക്കുട്ടികള്‍. മുഖകാന്തി വര്‍ധിപ്പിക്കാനായി പലതും പരീക്ഷിച്ച് നോക്കുന്നവരുണ്ട്. അതിനായി മേയ്ക്ക് അപ്പ് ചെയ്യാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ കൗമാരക്കാര്‍ ഒന്ന് ശ്രദ്ധിക്കുക. 

ആദ്യമായി ഒരു കൗമാരക്കാരി ബ്യൂട്ടി പാര്‍ലറില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങള്‍ ഉണ്ട്. പലപ്പോഴും അവരില്‍ പലതും അടിച്ചേല്‍പ്പിക്കുന്നുണ്ട് എന്നാണ് പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റായ അംബികാപിള്ള പറയുന്നത്. ഒരു ടീനേജര്‍ ബ്യൂട്ടിപാര്‍ലര്‍ പോകേണ്ട കാര്യമില്ല. ടീനേജറിന് ഫേഷ്യല്‍ ചെയ്യേണ്ട കാര്യവുമില്ല. കുറച്ച് പ്രായം കൂടാന്‍ തുടങ്ങുമ്പോഴാണ് ഫേഷല്‍ ചെയ്യേണ്ടത് എന്നും അംബികാപിളള പറയുന്നു. 

വീഡിയോ കാണാം: 

http://www.asianetnews.com/video/things-to-know-before-putting-make-up