Asianet News MalayalamAsianet News Malayalam

ഇടയ്ക്കിടെ മുഖം കഴുകുന്നത് നല്ല ശീലമല്ല; കാരണം ഇതാണ്

തുടർച്ചയായി മുഖം കഴുകുന്നത് ​ഗുണങ്ങളേക്കാൾ ദോഷം ചെയ്യുമെന്നാണ് വി​ദ​ഗ്ധർ പറയുന്നത്. രണ്ട് നേരം മുഖം കഴുകുന്നതിൽ പ്രശ്നമില്ല. രാവിലെയോ വെെകിട്ടോ മുഖം കഴുകാം. രാവിലെ എഴുന്നേറ്റ ഉടൻ  മുഖം കഴുകുന്നത് ത്വക്കിന് കൂടുതല്‍ ഫ്രഷ്‌നസ്സ് നൽകും. ത്വക്കിന്റെ നിര്‍ജ്ജീവമായ സെല്ലുകളെ അത് നിര്‍മ്മാര്‍ജ്ജനം ചെയ്യും.

Is it bad to wash face too much?
Author
Trivandrum, First Published Jan 21, 2019, 5:27 PM IST

ഓരോ മണിക്കൂറും ഇടവിട്ട് മുഖം കഴുകുന്ന ചിലരുണ്ട്. മുഖം കൂടുതൽ തിളക്കത്തോടെയിരിക്കാനും വൃത്തിയുള്ളതായിരിക്കാനുമാണല്ലോ ഇടവിട്ട് മുഖം കഴുകുന്നത്. എങ്കിൽ അത് നല്ല ശീലമല്ലെന്നാണ് സൗന്ദര്യരം​ഗത്തെ വിദ​ഗ്ധർ പറയുന്നത്. തുടർച്ചയായി മുഖം കഴുകുന്നത് ​ഗുണങ്ങളേക്കാൾ ദോഷം ചെയ്യുമെന്ന് വി​ദ​ഗ്ധർ പറയുന്നു.

രണ്ട് നേരം മുഖം കഴുകുന്നതിൽ പ്രശ്നമില്ല. രാവിലെയോ വെെകിട്ടോ മുഖം കഴുകാം. രാവിലെ എഴുന്നേറ്റ ഉടൻ മുഖം കഴുകുന്നത് ത്വക്കിന് കൂടുതല്‍ ഫ്രഷ്‌നസ്സ് നൽകും. ത്വക്കിന്റെ നിര്‍ജ്ജീവമായ സെല്ലുകളെ അത് നിര്‍മ്മാര്‍ജ്ജനം ചെയ്യും.  ഒരു ദിവസം മുഴുവനുമുള്ള  പലതരം  അഴുക്കുകള്‍ നീക്കം ചെയ്യാനാണ് വൈകുന്നേരമോ രാത്രിയിലോ മുഖം കഴുകുന്നത്.

Is it bad to wash face too much?

ഇതൊന്നുമല്ലാതെ അമിതമായി വിയർക്കുന്നവരുണ്ട്.  ശാരീരികമായി കൂടുതല്‍ അധ്വാനം വേണ്ടിവരുന്ന സാഹചര്യങ്ങളിലോ അമിതമായി വിയര്‍ക്കുന്ന സമയത്തോ മുഖം കഴുകുന്നതിൽ യാതൊരു പ്രശ്നവുമില്ലെന്ന് വിദ​ഗ്ധർ പറയുന്നത്. എന്നാൽ ഇടവിട്ട് മുഖം കഴുകുന്നത് ഒട്ടും നല്ലതല്ലെന്ന് വിദ​ഗ്ധർ പറയുന്നു. ഇടവിട്ട് മുഖം കഴുകുമ്പോൾ ത്വക്കിനെയാണ് അത് കൂടുതൽ ബാധിക്കുക.  

ത്വക്കിനെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്ന സ്വഭാവികമായ എണ്ണമയം ഇല്ലാതാക്കുകയും മുഖം വരണ്ട് പോകാനുമുള്ള സാധ്യത കൂടുതലാണ്. മുഖം ഒരു നേരം മാത്രം സോപ്പ് ഉപയോ​ഗിച്ച കഴുകുന്നതാണ് നല്ലത്. മൂന്നോ നാലോ തവണ സോപ്പ് ഉപയോ​ഗിച്ച് മുഖം കഴുകിയാൽ ചർമ്മം വരണ്ട് പോകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും വിദ​ഗ്ധർ പറയുന്നു. 

Follow Us:
Download App:
  • android
  • ios