Asianet News MalayalamAsianet News Malayalam

റോസ് വാട്ടർ ഉപയോ​ഗിച്ച് മുഖം കഴുകിയാലുള്ള ​ഗുണങ്ങൾ

ചൂടുകാലത്ത് തൊലികളില്‍ കാണപ്പെടുന്ന ചുവപ്പ് നിറമകറ്റാനും അലര്‍ജി കൊണ്ടുണ്ടായ പാടുകള്‍ മാറ്റാനും റോസ് വാട്ടര്‍ ഉപയോഗിക്കാം. നല്ലൊരു ക്ലെന്‍സര്‍ കൂടിയായ റോസ് വാട്ടര്‍ മുഖത്ത് അടിഞ്ഞുകൂടിയിട്ടുള്ള അഴുക്കുകളും എണ്ണയും നീക്കം ചെയ്യുന്നു. ഇത് മുഖക്കുരു വരുന്നതില്‍ നിന്നും ചര്‍മ്മത്തെ പ്രതിരോധിക്കുന്നു.

Is Rose water good for skin
Author
Trivandrum, First Published Jan 20, 2019, 2:23 PM IST

മുഖം തിളക്കമുള്ളതാക്കാൻ റോസ് വാട്ടർ ദിവസവും പുരട്ടുന്നത് ​ഗുണം ചെയ്യും. വരണ്ട ചർമ്മമുള്ളവർ കുളിക്കുന്നതിന് മുമ്പ് ​ഗ്ലിസറിനും റോസ് വാട്ടറും ചേർത്ത് പുരട്ടുന്നത് ചർമ്മം കൂടുതൽ ലോലമാകാൻ സഹായിക്കും. ചൂടുകാലത്ത് തൊലികളില്‍ കാണപ്പെടുന്ന ചുവപ്പ് നിറമകറ്റാനും അലര്‍ജി കൊണ്ടുണ്ടായ പാടുകള്‍ മാറ്റാനും റോസ് വാട്ടര്‍ ഉപയോഗിക്കാം. നല്ലൊരു ക്ലെന്‍സര്‍ കൂടിയായ റോസ് വാട്ടര്‍ മുഖത്ത് അടിഞ്ഞുകൂടിയിട്ടുള്ള അഴുക്കുകളും എണ്ണയും നീക്കം ചെയ്യുന്നു. ഇത് മുഖക്കുരു വരുന്നതില്‍ നിന്നും ചര്‍മ്മത്തെ പ്രതിരോധിക്കുന്നു.

Is Rose water good for skin

കുളിക്കുന്ന വെള്ളത്തില്‍ ഒന്നോ രണ്ടോ തുള്ളി റോസ് വാട്ടര്‍ ഒഴിക്കുന്നത് ചര്‍മ്മം തിളങ്ങാനും ശരീരവും മനസും ഒരുപോലെ റിഫ്രഷ് ആകാനും സഹായിക്കും. റോസ് വാട്ടർ ഉപയോ​ഗിച്ച് മുഖം കഴുകിയാലുള്ള ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

അഴുക്കും എണ്ണയും അകറ്റും...

ഒരു സ്‌കിന്‍ ടോണറായി റോസ് വാട്ടര്‍ പ്രവര്‍ത്തിക്കുന്നു. വില കൂടിയ സ്‌കിന്‍ ടോണറുകള്‍ ഉപേക്ഷിച്ച് പകരം റോസ് വാട്ടര്‍ ഉപയോഗിക്കാവുന്നതേയുള്ളൂ. മുഖത്തെ തൊലിയുടെ പിഎച്ച് നിയന്ത്രിച്ച് നിര്‍ത്താനാണ് ഇവ പ്രധാനമായും സഹായകമാവുക. മുഖത്ത് അടിഞ്ഞുകൂടിയ അഴുക്കും എണ്ണയുമെല്ലാം നീക്കാനും ഇത് സഹായിക്കും. 

തൊലിയെ ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്തും...

തൊലിയെ എപ്പോഴും ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്താനും റോസ് വാട്ടര്‍ സഹായകമാണ്. ചിലരുടെ തൊലി പൊതുവേ വരണ്ടതായിരിക്കും, അല്ലെങ്കില്‍ യാത്രയോ പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റമോ ഒക്കെ തൊലിയ വരണ്ടതാക്കാറുണ്ട്. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ റോസ് വാട്ടര്‍ തേക്കുന്നതിലൂടെ മുഖത്തെ ഈര്‍പ്പം തിരിച്ചുപിടിക്കാം. 

Is Rose water good for skin

മേക്കപ്പ് മായ്ച്ചു കളയാം...

ഒരു നല്ല മേക്കപ്പ് റിമൂവറാണ് റോസ് വാട്ടര്‍. റോസ് വാട്ടര്‍ അല്‍പം വെളിച്ചെണ്ണയില്‍ കലര്‍ത്തി ടിഷ്യൂ പേപ്പര്‍ വച്ചോ കോട്ടണ്‍ തുണി വച്ചോ മുഖം തുടയ്ക്കുന്നതിലൂടെ മേക്കപ്പ് എളുപ്പത്തില്‍ മായ്ച്ചുകളയാനാകും. 

കണ്ണിന് ഏറെ നല്ലത്...

മുഖത്തിന് മാത്രമല്ല കണ്ണുകള്‍ക്കും റോസ് വാട്ടര്‍ നല്ലതുതന്നെ. റോസ് വാട്ടര്‍ ഒന്ന് ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചെടുക്കുക. തണുപ്പിച്ച റോസ് വാട്ടര്‍ തുള്ളികള്‍ പഞ്ഞിയിലാക്കി ഈ പഞ്ഞി കണ്ണിന് മുകളില്‍ അല്‍പനേരം വയ്ക്കുക. ഇത് കണ്ണിന് കുളിര്‍മ്മയും മിഴിവും നല്‍കും. 

Is Rose water good for skin

മുഖക്കുരു അകറ്റും...

റോസ് വാട്ടറിലെ ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ മുഖക്കുരുവിനെതിരായി പോരാടും. അല്‍പം നാരങ്ങാനീരുമായി ചേര്‍ത്ത റോസ് വാട്ടര്‍ മുഖത്ത് മുഖക്കുരുവുള്ള സ്ഥലങ്ങളില്‍ പുരട്ടുക. ഇരുപത്  മിനിറ്റിന്  ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

Follow Us:
Download App:
  • android
  • ios