ക്യാന്‍സറെന്ന് കരുതിയ ശ്വാസകോശത്തിലെ മുഴ തൊണ്ടയിൽ കുരുങ്ങിയ ഭക്ഷണപദാര്‍ത്ഥമായി
ക്യാന്സറെന്ന് കരുതിയ ശ്വാസകോശത്തിലെ മുഴ തൊണ്ടയിൽ കുരുങ്ങിയ ഭക്ഷണപദാര്ത്ഥമായി. ശ്വാസകോശത്തില് കാണപ്പെട്ട മുഴ ക്യാന്സറിന്റെയാകാമെന്ന് കരുതിയാണ് തൊടുപുഴ സ്വദേശിനിയായ ചിന്നമ്മ തോമസ് വിദഗ്ധ പരിശേധന തേടിയത്. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്ന്നാണ് കൂടുതല് പരിശോധനകള്ക്കായി ചിന്നമ്മ തോമസ് ആലുവ രാജഗിരി ആശുപത്രിയില് എത്തിയത്.
ചിന്നമ്മയെ പരിശോധിച്ച് ഡോക്ടര്മാര് ഇത് ക്യാന്സറിന്റെ മുഴ അല്ലെന്നും തൊണ്ടയില് കുരുങ്ങിയ ഭക്ഷണമെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്ന്ന് ശ്വാസകോശത്തിൽ കുടുങ്ങിയ ഭക്ഷണപദാർഥങ്ങൾ നീക്കം ചെയ്യുകയായിരുന്നു.
