ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതാണ് ജ്യൂസ് ഡയറ്റ്.  പഴങ്ങളുടെയും പച്ചക്കറികളുടെയും ജ്യൂസ്, വെള്ളം, ഇവ മാത്രം കഴിച്ചു കൊണ്ടുള്ള ഭക്ഷണരീതിയാണ് ജ്യൂസ് ഡയറ്റ് എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത്.  ദഹനസംബന്ധമായ രോ​ഗങ്ങൾ അകറ്റാനും വളരെ നല്ലതാണ് ജ്യൂസ് ഡയറ്റ്.

ജ്യൂസ് മാത്രം കുടിച്ച് ശരീരഭാരം കുറയ്ക്കുന്ന നിരവധി പേരുണ്ട്. ജ്യൂസ് ഫാസ്റ്റിങ്ങ് ഏറെ പ്രചാരം നേടിയ ഒന്നാണ്. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനും വിഷാംശം പുറംന്തള്ളാനും ജ്യൂസുകൾ സഹായിക്കും. പഴങ്ങളുടെയും പച്ചക്കറികളുടെയും ജ്യൂസ്, വെള്ളം, ഇവ മാത്രം കഴിച്ചു കൊണ്ടുള്ള ഭക്ഷണരീതിയാണ് ജ്യൂസ് ഫാസ്റ്റ് ഡയറ്റ് എന്ന് പറയുന്നത്. ദഹനസംബന്ധമായ രോ​ഗങ്ങൾ അകറ്റാനും വളരെ നല്ലതാണ് ജ്യൂസ് ഡയറ്റ്.

 പഴങ്ങളുടെയും പച്ചക്കറികളുടെയും ചാറിൽ ധാരാളം ജീവകങ്ങളും ധാതുക്കളും ഫൈറ്റോ ന്യൂട്രിയന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാനുള്ള പ്രക്രിയയെ സഹായിക്കുന്നു. ജ്യൂസ് ഡയറ്റ് ചെയ്യുന്നുവർ ഓർഗാനിക് ആയ പച്ചക്കറികളും പഴങ്ങളും തിരഞ്ഞെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ഓർഗാനിക് ആയ പച്ചക്കറികളും പഴങ്ങളിലും കീടനാശിനികളും രാസവസ്തുക്കളും കുറവായിരിക്കും എന്നതാണ് പ്രധാനകാരണം. സാധാരണ പഴങ്ങളും പച്ചക്കറികളും ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ വിലയും ലഭ്യതയും നോക്കി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. 

എത്രനാൾ ജ്യൂസ് ഫാസ്റ്റിങ്ങ് ശീലമാക്കുന്നു എന്നതനുസരിച്ച് വേണം പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കേണ്ടത്. ശരീരത്തിന് ആവശ്യമായ എല്ലാം പോഷകങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം. ജ്യൂസ് ഡയറ്റ് തുടങ്ങി ആദ്യ നാളുകളിൽ ശരീരത്തിന് ക്ഷീണവും തളർച്ചയും ഉണ്ടാകാം.

ജ്യൂസ് ഡയറ്റിൽ പ്രധാനമായും ഉൾപ്പെടുത്തേണ്ട നാല് ജ്യൂസുകൾ...

കുക്കുമ്പര്‍ ജ്യൂസ്...

ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ലതാണ് കുക്കുമ്പർ ജ്യൂസ്. ശരീരത്തില്‍ ജലാംശം നില നിര്‍ത്തി ആരോഗ്യം നല്‍കാനുള്ള നല്ലൊരു വഴിയാണ് കുക്കുമ്പര്‍ ജ്യൂസ്. ഇതു വഴി പെട്ടെന്നു തന്നെ ജലം ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാനും ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ പുറന്തള്ളാനും സഹായിക്കും.

 ബീറ്റ് റൂട്ട് ജ്യൂസ്... 

ബീറ്റ്‌റൂട്ട് ജ്യൂസില്‍ ആരോഗ്യകരമായ പോഷകങ്ങള്‍ ഏറെയുണ്ട്. മാത്രമല്ല, ഇതില്‍ കലോറി തീരെ കുറവുമാണ്. ഒരു ബീറ്റ്‌റൂട്ടില്‍ 35 കലോറി മാത്രമാണ് ഉള്ളത്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള ഒന്നു കൂടിയാണ് ബീറ്റ്‌റൂട്ട്. തടി കുറയ്ക്കാനും രക്തയോട്ടം വർധിപ്പിക്കാനും വളരെ നല്ലതാണ് ബീറ്റ് റൂട്ട് ജ്യൂസ്. 

മുന്തിരി ജ്യൂസ്...

കലോറി തീരെ കുറഞ്ഞ പഴമാണ് മുന്തിരി. ശരീരത്തിലേക്ക് കാര്‍ബോഹൈഡ്രേറ്റ് അധികമാകാതെ സഹായിക്കുന്നതാണ് മുന്തിരി ജ്യൂസ്. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാൻ ദിവസവും ഒരു ​ഗ്ലാസ് മുന്തിരി ജ്യൂസ് കുടിക്കാം. 

ക്യാരറ്റ് ജ്യൂസ്...

ക്യാരറ്റ് ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് ഏറെ നല്ലതാണ്. മനസിനും ശരീരത്തിനും ചുറുചുറുപ്പും ഉന്മേഷവും നൽകാൻ ക്യാരറ്റ് ​ഗുണം ചെയ്യും. പതിവായി ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് യൗവനം നിലനിർത്താൻ കുടിക്കുന്നത് ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കും.