വെള്ള ഗൗണിൽ തിളങ്ങി കെയ്റ്റ് മിഡില്‍ടണ്‍ രാജകുമാരി. ഭർത്താവ് വില്യം രാജകുമാരനൊപ്പം ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ് (ബിഎഎഫ്ടിഎ) വേദിയിലെത്തിയകെയ്റ്റ്  രാജകുമാരിയായിരുന്നു താരം. 

ഫാഷൻ ലോകത്തിന് പ്രിയങ്കരിയായ കെയ്റ്റ് ഇത്തവണയും എത്തിയത് ഒഴുകി കിടക്കുന്ന തൂവെള്ള ഗൗണിൽ അണിഞ്ഞായിരുന്നു. വണ്‍ ഷോൾഡർ ഗൗണിൽ നെറ്റുകൊണ്ടുള്ള പൂക്കൾ തുന്നിപിടിപ്പിച്ചിരുന്നു. അലക്സാണ്ടർ മക്‌‌ക്വീൻ ആണ് കെയ്റ്റിനായി ഗൗൺ ഒരുക്കിയത്. കറുത്ത സ്യൂട്ട് അണിഞ്ഞാണു വില്യം രാജകുമാരൻ എത്തിയത്.

 

 

എന്നാല്‍ ഇതിനിടയില്‍ കെയ്റ്റ് ധരിച്ച കമ്മലായിരുന്നു പിന്നീടുളള വാര്‍ത്ത.  ഡയാന രാജകുമാരിയുടെ വജ്ര കമ്മലായിരുന്നു കെയ്റ്റ് ധരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സമൂഹമാധ്യമങ്ങളില്‍  ചർച്ച ചെയ്യപ്പെട്ടതും ഡയാനയുടേതെന്നു സംശയിക്കുന്ന ആ വജ്ര കമ്മലുകൾ തന്നെയാണ്. 

 

 

1995ല്‍ സെറിബ്രൽ പാൾസി ഫൗണ്ടേഷന്റെ ഹ്യൂമനിറ്റേറിയന്‍ അവാർഡ് വാങ്ങാൻ എത്തിയപ്പോൾ ഡയാന വജ്ര കമ്മലുകൾ ധരിച്ചിരുന്നു. അതിനോട് സാദൃശ്യമുള്ളതാണ് കെയ്റ്റിന്റെ കമ്മല്‍. എന്നാൽ ഡയാനയുടെ കമ്മൽ തന്നെയാണെന്നു സ്ഥിരീകരിച്ചിട്ടില്ല.

ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിലായിരുന്നു പുരസ്കാരദാന ചടങ്ങ്. വില്യം രാജകുമാരനാണു നിലവിൽ അക്കാദമിയുടെ പ്രസിഡന്‍റ്.