തിരുവനന്തപുരം : കേരള സര്‍ക്കാരിന്‍റെ വിനോദസഞ്ചാര വകുപ്പിന്‍റെ കേരള ബ്ലോഗ് എകസ്പ്രസിന്‍റെ നാലാം പതി പ്പിന് തിരശീല വീണു. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍ ഐഎഎസ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കോവളത്ത് നടന്ന ചടങ്ങിലാണ് ബ്ലോഗ് എക്‌സ്പ്രസിന്‍റെ സമാപനം.

സംസ്ഥാനത്തിന്റെ പ്രകൃതി ഭംഗിയെ അവിസ്മരണീയമായവിധത്തില്‍ ചിത്രങ്ങളിലൂടെ അടയാളെപ്പടുത്തിയതിനൊപ്പം സാഹസികമായ റോഡ് യാത്രകളുടെ അവസരങ്ങള്‍ കൂടി അടയാളെപ്പടുത്തിയാണ് ഇത്തവണത്തെ ബ്ലോഗ് എക്‌സ്പ്രസ് സമാപിക്കുന്നത്. 29 രാജ്യങ്ങളില്‍ നിന്നുള്ള 30 ലധികം ബ്ലോഗര്‍മാരാണ് ബ്ലോഗ് എക്‌സ്പ്രസില്‍ പങ്കാളികളായത്.

സംസ്ഥാനത്തിന്റെ വിനോദസഞ്ചാര സാധ്യതകളെ ലോക ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്താനും സോഷ്യല്‍ മീഡിയ, ബ്ലോഗേഴ്‌സ് മീറ്റ്, റോഡ് ട്രാവല്‍ എന്നിവയിലൂടെ പരമാവധി പ്രചരിപ്പിക്കാനുമാണ് കേരള ബ്ലോഗ് എക്‌സ്പ്രസ് സംഘടി പ്പി ച്ചത്. യുകെ, 38000 ലധികം സഞ്ചാര പ്രേമികളില്‍ നിന്നാണ് ബ്ലോഗേസ് മീറ്റിലെ അവസാന 30 അംഗങ്ങളെ തിരഞ്ഞെടുത്തത്.

കേരളത്തിന്‍റെ മലനിരകളും കടല്‍തീരങ്ങളും വെള്ള ച്ചാട്ടങ്ങളും തുടങ്ങി അനവധിയായ ടൂറിസം സങ്കേതങ്ങള്‍ ഒരാഴ്ച നീണ്ട യാത്രയിലൂടെ ഈ 30 അംഗങ്ങള്‍ക്കും പരിചയെപ്പടുത്തി. ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന സഞ്ചാര പ്രേമികളുടെ മികച്ച പിന്തുണ ആര്‍ജ്ജിക്കാന്‍ ഇക്കഴിഞ്ഞ നാല്പതിപ്പുകളിലൂടെ കേരള ബ്ലോഗ് എക്‌സ്പ്രസിന് സാധിച്ചെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമാപന ചടങ്ങില്‍ പറഞ്ഞു. 

ബോള്‍ഗാട്ടി പാലസില്‍ നിന്നാരംഭി ച്ച കേരള ബ്ലോഗ് എക്‌സ്പ്രസ് മലനിരകളും നദികളും വെള്ളച്ചാട്ടങ്ങളും ഗ്രാമങ്ങളും നഗരങ്ങളും കടന്നാണ് കോവളത്ത് അവസാനിച്ചത്. കേരള ബ്ലോഗേസ് എക്‌സ്പ്രസിനെക്കുറിച്ച് 9000 ട്വീറ്റുകള്‍ക്ക് പുറമേ കേരള ടൂറിസം വെബ്‌സൈറ്റിലെത്തിയത് മൂന്ന് ലക്ഷത്തിലധികം പേരാണ്. 2000 ലധികം ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യെപ്പെട്ടു.

ഇതിനേക്കാളൊക്കെ പുറമേ വിദേശ ട്രാവല്‍ ബ്ലോഗുകളില്‍ നൂറിലേറെ തവണ കേരള ബ്ലോഗ് എക്‌സ്പ്രസ് പരമാര്‍ശിക്കെപ്പട്ടു. ചെക് നാഷണല്‍ റേഡിയോ, പോളിഷ് റേഡിയോ, ബള്‍ഗേറിയ റേഡിയോ എന്നിവര്‍ കേരളത്തിന്റെ വിനോദസഞ്ചാര സാധ്യതകള്‍ പരിചയപ്പെടുത്തി പരിപാടികള്‍ സംപ്രേഷണം ചെയ്തു. ഫ്രാന്‍സിലെ ടെലിവിഷന്‍ ചാനല്‍ കേരള ത്തിലെ സാംസ്‌കാരിക സാധ്യതകള്‍ സംബന്ധിച്ച് ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചതും കേരള ബ്ലോഗ് എക്‌സ്പ്രസിന്‍റെ വിജയമാണ്.