വാഷിംഗ്ടണ്‍: 2019ലെ മിസ് ഇന്ത്യ യുഎസ്എ കിരീടം ന്യൂജഴ്സിയിലെ കിം കുമാരിക്ക്. അതോടൊപ്പം മിസിസ് ഇന്ത്യ യുഎസ്എ 2019ലെ കിരീടം വിന്ദി ദേവിന് ലഭിച്ചു. മിസ് ടീന്‍ ഇന്ത്യ ഇഷാ ചന്ദ്ര കൂടെ സ്വന്തമാക്കി. 

ന്യൂയോര്‍ക്കിലെ രേണുക ജോസഫും ഫ്ലോറിഡയിലെ എയ്ഞ്ചല്‍ ഷായും മിസ് ഇന്ത്യ യുഎസ്എയുടെ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. അമേരിക്കയിലെ ഇന്ത്യന്‍ ഫെസ്റ്റിവല്‍ കമ്മിറ്റിയാണ് മത്സരം സംഘടിപ്പിച്ചത്. 26 സംസ്ഥാനങ്ങളില്‍ നിന്നായി 75 സുന്ദരികളാണ് ഇത്തവണ മത്സരത്തിനെത്തിയത്.  

മത്സരത്തിലെ പ്രധാന ജഡ്ജിയായിരുന്ന ബോളിവുഡ് നടി മീനാക്ഷി ശേഷാദ്രിക്ക് ആജീവനാന്ത നേട്ടത്തിനുള്ള പുരസ്കാരവും സമ്മാനിച്ചു. വിവിധ നൃത്തം അവതരിപ്പിച്ച കിം കുമാരിക്ക് മികച്ച ടാലന്‍റ അവാര്‍ഡും ലഭിച്ചു.